വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 യിൽ 29 ബോളിൽനിന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 70 റൺസെടുത്തത്. നാലു ഫോറും ഏഴു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. തന്റെ ഇന്നിങ്സിലെ അവസാന പന്തും സിക്സർ പായിച്ചാണ് കോഹ്ലി ഇന്ത്യൻ സ്കോർ 240ൽ എത്തിച്ചത്.
Read Also: വിവാഹ വാർഷികത്തിൽ പ്രണയ ചിത്രം പങ്കുവച്ച് കോഹ്ലി; ഭാഗ്യവതിയെന്ന് അനുഷ്ക
ഇന്നലത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു. കോഹ്ലിയുടെ രണ്ടാം വിവാഹ വാർഷികമായിരുന്നു. മൂന്നാം ടി20യിലെ തന്റെ വെടിക്കെട്ട് ഇന്നിങ്സ് ഭാര്യ അനുഷ്ക ശർമയ്ക്കാണ് കോഹ്ലി സമ്മാനിച്ചത്. ”ഇതൊരു സ്പെഷൽ ഇന്നിങ്സ് ആയിരുന്നു, മാത്രമല്ല ഞങ്ങളുടെ രണ്ടാമത്തെ വിവാഹ വാർഷികം കൂടിയാണ് ഇന്ന്. ഇതെന്റെ ഭാര്യയ്ക്കുളള സ്പെഷൽ സമ്മാനമാണ്” മത്സരശേഷം കോഹ്ലി പറഞ്ഞു. ഇന്ന് വളരെ പ്രത്യേകതയുള്ളൊരു രാത്രിയാണെന്നും ഞാനിതുവരെ കളിച്ചതിലെ മികച്ച ഇന്നിങ്സാണെന്നും കോഹ്ലി പറഞ്ഞു.
.@imVkohli on today's 'special' knock pic.twitter.com/KgFhUFclIj
— BCCI (@BCCI) December 11, 2019
CHAMPIONS #INDvWI pic.twitter.com/unZ79dhP5U
— BCCI (@BCCI) December 11, 2019
2017 ഡിസംബർ 11 ന് ഇറ്റലിയിൽ വച്ചായിരുന്നു കോഹ്ലി-അനുഷ്ക വിവാഹം. വിവാഹ വാർഷിക ദിനമായ ഇന്നലെ 31 കാരിയായ അനുഷ്ക മനോഹരമായൊരു ഇൻസ്റ്റഗ്രാം കുറിപ്പ് എഴുതിയിരുന്നു. രണ്ടു വർഷങ്ങൾക്കു മുൻപ് വിവാഹ ദിനത്തിലെടുത്ത ഫൊട്ടോയും അനുഷ്ക കുറിപ്പിനൊപ്പം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
ഫ്രഞ്ച് കവി വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ കടമെടുത്താണ് അനുഷ്ക തന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് തുടങ്ങിയത്. ”മറ്റൊരാളെ സ്നേഹിക്കുകയെന്നത് ദൈവത്തിന്റെ മുഖം കാണുക എന്നതാണ്-വിക്ടർ ഹ്യൂഗോ. പ്രണമെന്നത് വെറുമൊരു വികാരം മാത്രമല്ല, അതിനെക്കാൾ വളരെ കൂടുതലാണ്. അതൊരു വഴികാട്ടിയും തുണയും സത്യത്തിലേക്കുള്ള പാതയുമാണ്. ഞാനത് കണ്ടെത്തിയതിൽ ഭാഗ്യവതിയാണ്” ഇതായിരുന്നു അനുഷ്കയുടെ കുറിപ്പ്.
വിരാട് കോഹ്ലിയാകട്ടെ മനോഹരമായൊരു പ്രണയചിത്രം പങ്കുവച്ചാണ് ഭാര്യയോടുളള സ്നേഹം വിവാഹ വാർഷികദിനത്തിൽ പ്രകടിപ്പിച്ചത്. ”യഥാർഥത്തിൽ പ്രണയം മാത്രമേയുളളൂ, മറ്റൊന്നുമില്ല. ഓരോ ദിവസവും നിങ്ങളെ മനസിലാക്കുന്ന ഒരാളെ നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കുമ്പോൾ നിങ്ങൾക്ക് ഒരു തോന്നൽ മാത്രമേയുള്ളൂ, നന്ദി” വിരാട് കോഹ്ലിയുടെ കുറിപ്പാണിത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook