അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റ്സാമാന്മാരിൽ ഒരാളാണ് ഇന്ത്യൻ ക്യപ്റ്റൻ വിരാട് കോഹ്‍ലി. റെക്കോർഡുകൾ ഓരോന്നായി തന്റെ പേരിൽ തിരുത്തിയെഴുതുന്ന കോഹ്‍ലി ഓരോ തവണയും തന്നിലെ പ്രതിഭയെ കൂടുതൽ വ്യക്തമാക്കുകയാണ്.

പത്ത് വർഷത്തെ തന്റെ അന്താരാഷ്ട്ര കരിയറിൽ കിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിൽനിന്നുമായി 18000ലധികം റൺസാണ് കോഹ്‍ലി അടിച്ചുകൂട്ടിയത്. ഇതിൽ 58 സെഞ്ചുറികളും ഉൾപ്പെടുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നും വലിയ ആരാധക പിന്തുണയാണ് താരത്തിനുള്ളത്. അത്തരത്തിൽ ഒരു ആരാധകന് സമ്മാനമയച്ചുകൊടുത്തിരിക്കുകയാണ് താരമിപ്പോൾ.

ആരാധകൻ മറ്റാരുമല്ല പാകിസ്ഥാനിലെ അറിയപ്പെടുന്ന സ്പോർട്സ് മാധ്യാമ പ്രവർത്തകൻ​ സെയ്ദ് യാഹ്യാ ഹുസൈനിയാണ് . ടെലിവിഷൻ അവതാരകൻ കൂടിയായ ഹുസൈനിക്ക് ഇന്ത്യയുടെ പ്രാക്ടീസ് ജേഴ്സിയാണ് ക്യപ്റ്റൻ അയച്ചുകൊടുത്തത്. ട്വിറ്ററിലൂടെ താരത്തിന് നന്ദിയറിയിച്ചിരിക്കുകയാണ് ഹുസൈനി.

ഹുസൈനിയുടെ ട്വീറ്റ് ഇങ്ങനെ.” സമ്മാനം അയച്ചതിന് നന്ദി. കോഹ്‍ലി എല്ലാർക്കും ഒരു പ്രചേദനമാണ്. അതിർത്ഥികൾക്കപ്പുറം സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന താരമാണ് കോഹ്‍ലി”.

ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും കോഹ‍്‍ലി മിന്നും ഫോമിലാണ് . രണ്ട് സെഞ്ചുറിയും രണ്ട് അർദ്ധസെഞ്ചുറികളുമടക്കം ആറ് ഇന്നിങ്സുകളിൽനിന്നുമായി 440 റൺസാണ് കോഹ്‍ലി ഇതിനോടകം നേടിയത്. ഇംഗ്ലിഷ് പരമ്പരയിൽ ഇന്ത്യൻ ടീമിലെ നിർണ്ണായക ഘടകമാണ് കോഹ‍്‍ലി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook