Latest News

ആ ദിവസങ്ങൾ തള്ളി നീക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു: വിരാട് കോഹ്‌ലി

ലോകകപ്പ് സെമിയിൽ തോറ്റ് പുറത്തായശേഷമുളള ഏതാനും ദിവസങ്ങൾ തികച്ചും ബുദ്ധിമുട്ടേറിയതായിരുന്നുവെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറഞ്ഞിരിക്കുന്നത്

virat kohli, ie malayalam

ലോകകപ്പിലേറ്റ തിരിച്ചടികളെ മറികടന്ന് ഇന്ത്യൻ ടീം തിരിച്ചുവരവിനുളള ശ്രമത്തിലാണ്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ ആദ്യ ടി ട്വന്റി മൽസരത്തിനുളള ഒരുക്കത്തിലാണ് ടീം. ഇന്നാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടി ട്വന്റി മൽസരം.

ലോകകപ്പ് സെമിയിൽ തോറ്റ് പുറത്തായശേഷമുളള ഏതാനും ദിവസങ്ങൾ തികച്ചും ബുദ്ധിമുട്ടേറിയതായിരുന്നുവെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറഞ്ഞിരിക്കുന്നത്. ”ലോകകപ്പ് ടൂർണമെന്റ് കഴിയുന്നതുവരെ, ഓരോ ദിവസവും വളരെ മോശമായ മാനസികാവസ്ഥയിലാണ് ഞങ്ങൾ ഉറക്കം ഉണർന്നിരുന്നത്. ഓരോ ദിവസവും കഴിയുന്നതുവരെ എന്തെങ്കിലും ചെയ്ത് അതിൽനിന്നും പുറത്തുകടക്കാൻ ഞങ്ങൾ ശ്രമിച്ചു. ഞങ്ങൾ പ്രൊഫഷണൽസാണ്. ഞങ്ങൾക്ക് മുന്നോട്ട് പോയേ മതിയാകൂ. ഞങ്ങൾ മാത്രമല്ല, ഓരോ ടീമിനും മുന്നോട്ടു പോയേ പറ്റൂ,” കോഹ്‌ലി പറഞ്ഞു.

Read Also: ‘അങ്ങനെ വിശ്രമിക്കാൻ പറ്റൂല’; വിൻഡീസ് പര്യടനത്തിന് കോഹ്‌ലി ഉണ്ടാകും

”ലോകകപ്പിൽ സംഭവിച്ചതെന്താണോ അത് ഞങ്ങൾ പതിയെ ഉൾക്കൊണ്ടു. വെസ്റ്റ് ഇൻഡീസിന് എതിരായ ആദ്യ ടി ട്വന്റി മൽസരത്തിനു മുൻപായി ഞങ്ങൾ മൈതാനത്ത് കുറച്ചുനേരം പരിശീലനം ചെയ്തു. അത് നല്ലൊരു അനുഭവമായിരുന്നു. എല്ലാവരും ആവേശത്തിലായിരുന്നു, കളിക്കാനും വീണ്ടും വീണ്ടും മൈതാനത്തിൽ ഇറങ്ങാനും അവർ റെഡിയായിരുന്നു. ഒരു ടീമെന്ന നിലയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണിതെന്ന് ഞാൻ കരുതുന്നു, കഴിയുന്നതും വേഗം കളിയിലേക്ക് മടങ്ങിവരിക,” കോഹ്‌ലി പറഞ്ഞു.

ഓഗസ്റ്റ് എട്ട് മുതലാണ് വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുന്നത്. ഏകദിന ടീമില്‍ പരുക്കേറ്റ് പുറത്തായ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. മികച്ച ഫോമില്‍ കളിക്കവെയായിരുന്നു ലോകകപ്പിനിടെ ധവാന് പരുക്കേല്‍ക്കുന്നത്. വിജയ് ശങ്കറും ദിനേശ് കാര്‍ത്തിക്കും ടീമിലിടം നേടിയില്ല. പകരം മനീഷ് പാണ്ഡ്യയും ശ്രേയസ് അയ്യരും ടീമില്‍ മടങ്ങിയെത്തി. അതേസമയം, ലോകകപ്പില്‍ പഴി കേട്ട കേദാര്‍ ജാദവ് ടീമിലിടം നേടിയിട്ടുണ്ട്. രണ്ട് ടെസ്റ്റും, മൂന്ന് ഏകദിനങ്ങളും, മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ കളിക്കുക.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli from indias world cup 2019 disappointment

Next Story
‘ആ തൊപ്പി ധരിക്കണം’; ഇന്ത്യന്‍ പരിശീലകനാകാന്‍ ആഗ്രഹമുണ്ടെന്ന് ഗാംഗുലിsourav ganguly, cheteshwar pujara, virat kohli, pujara, cricket news, sports news, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com