ഇംഗ്ലണ്ടിനോട് മൂന്നാം ഏകദിനം തോറ്റ് പരമ്പര നഷ്ടമാക്കിയതിന് ഏറ്റവും കൂടുതൽ വിമർശമിക്കപ്പെട്ടത് ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയാണ്. 66 ബോളിൽനിന്നായി 42 റൺസ് ആണ് ധോണി നേടിയത്. നിർണായ ഘട്ടത്തിൽ ഇന്ത്യൻ സ്കോർ ഉയർത്തേണ്ട സാഹചര്യത്തിൽ ധോണി നിരവധി ബോളുകൾ നഷ്ടമാക്കിയത് ഇന്ത്യൻ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ധോണി അടിച്ച് കളിച്ചിരുന്നുവെങ്കിൽ ഇന്ത്യൻ സ്കോർ 260 ൽ നിന്നും 300 ലേക്ക് എത്തിയേനെയെന്നാണ് ആരാധകർ പറയുന്നത്.

ധോണിയുടെ പ്രകടനത്തിൽ ഇന്ത്യൻ ആരാധകരെല്ലാം നിരാശയിലാണ്. മൈതാനത്ത് ധോണിയുടെ ബാറ്റിങ് പ്രകടനം വളരെ മോശമായിരുന്നു. ഇതു മനസ്സിലാക്കിയെന്നോണം ക്യാപ്റ്റൻ വിരാട് കോഹ്‌ലി പവലിയനിലേക്ക് ധോണിയെ മടക്കി വിളിച്ചുവെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ പുറത്തുവന്ന ഒരു വീഡിയോയാണ് ഇതിനാധാരമായി ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

മൽസരത്തിന്റെ ഇടയിൽ അക്സർ പട്ടേലിന്റെ പക്കൽ ധോണിക്കുളള സന്ദേശം കോഹ്‌ലി നൽകി അയച്ചു. ധോണിക്ക് ബാറ്റ് നൽകാനായി മൈതാനത്ത് എത്തിയ അക്സർ ക്യാപ്റ്റന്റെ സന്ദേശം ധോണിയെ അറിയിച്ചു. അടുത്ത ഡെലിവറിയിൽ ഉഗ്രനൊരു ഷോട്ട് ഉയർത്തിയ ധോണി വിക്കറ്റ് നൽകി. കോഹ്‌ലിയുടെ സന്ദേശപ്രകാരമാണ് ധോണി വിക്കറ്റ് നൽകി മടങ്ങിയതെന്നാണ് ആരാധകർ അടക്കം പറയുന്നത്.

മൂന്നാം ഏകദിനത്തിൽ ഇന്ത്യ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിന്റെ വിജയം എട്ടു വിക്കറ്റിനായിരുന്നു. ഇന്ത്യ ഉയർത്തിയ 257 റൺസ് 44.3 ഓവറിൽ അനായാസം ഇംഗ്ലണ്ട് മറികടന്നു. ജോ റൂട്ട് സെഞ്ചുറിയും ഇയാൻ മോർഗൻ അർദ്ധസെഞ്ചുറിയും നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇംഗ്ലണ്ട് നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ