ലോകസുന്ദരി മാനുഷിയുടെ ചോദ്യത്തിന് വിരാട് കോഹ്‌ലിയുടെ മനം കവരുന്ന മറുപടി

ഡൽഹിയിൽ നടന്ന പരിപാടിയിലാണ് വിരാട് കോഹ്‌ലിയും മാനുഷി ഛില്ലറും കണ്ടുമുട്ടിയത്

ലോക സുന്ദരി മാനുഷി ഛില്ലറും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ആയിരുന്നു അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നത്. 17 വർഷങ്ങൾക്കുശേഷം ലോകസുന്ദരി പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നതോടെയാണ് മാനുഷി ഛില്ലർ വാർത്തകളിൽ നിറഞ്ഞുനിന്നത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മികച്ച വിജയമാണ് കോഹ്‍ലിയെ വീണ്ടും വാർത്താതാരമാക്കിയത്.

ഡൽഹിയിൽ നടന്ന പരിപാടിയിൽ ഇരു താരങ്ങളും കണ്ടുമുട്ടി. പരിപാടിയിൽ മാനുഷി ഇന്ത്യൻ ക്യാപ്റ്റനോട് ഒരു ചോദ്യം ചോദിച്ചു, ”ലോകത്തിൽതന്നെ മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് താങ്കൾ. നിങ്ങൾ എല്ലാവർക്കും പ്രചോദനമാണ്. ചെറുപ്പക്കാരായ നിരവധി യുവാക്കൾ നിങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊളളുന്നുണ്ട്. അവരോട് പ്രത്യേകിച്ച് ക്രിക്കറ്റിലേക്ക് കടന്നുവരുന്ന കുട്ടികളോട് താങ്കൾക്ക് എന്താണ് പറയാനുളളത്?- ഇതായിരുന്നു മാനുഷിയുടെ ചോദ്യം”.

ഇതിനു കോഹ്‌ലിയുടെ മറുപടി ഇങ്ങനെ: ”നിങ്ങൾ മൈതാനത്ത് ചെയ്യുന്നതെന്തായാലും അതിൽ സത്യസന്ധതയുണ്ടായിയിരിക്കണം. മറിച്ചാണെങ്കിൽ നിങ്ങൾ അഭിനയിക്കുകയാണെന്ന് ജനങ്ങൾക്ക് മനസ്സിലാകും. ഞാൻ ഒരിക്കലും മറ്റാരെപ്പോലെയും ആകാൻ ശ്രമിച്ചിട്ടില്ല. ഞാൻ എല്ലായ്പ്പോഴും ഞാൻ തന്നെയാണ്. എനിക്ക് മാറ്റം വേണമെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങിയ നിമിഷം മാത്രമാണ് ഞാൻ മാറിയത്. നിങ്ങൾ മറ്റൊരാളെപ്പോലെ ആകാൻ ശ്രമിച്ചാൽ നിങ്ങൾക്ക് ഒരിക്കലും വിജയിക്കാനോ മറ്റുളളവർക്ക് പ്രചോദനം നൽകാനോ സാധിക്കില്ല”.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli floored manushi chhillar with his reply on being role model for young cricketers watch

Next Story
‘ചൈന ഭയക്കണം ഇന്ത്യൻ താരങ്ങളെ’: കിഡംമ്പി ശ്രീകാന്ത്srikanth kidambi
The moderation of comments is automated and not cleared manually by malayalam.indianexpress.com