കൊൽക്കത്ത:  റെക്കോര്‍ഡുകള്‍ തിരുത്തുക, പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക, സ്വന്തം റെക്കോര്‍ഡ് തന്നെ മറികടക്കുക തുടങ്ങി പ്രത്യേക തരം ചില ശീലങ്ങളുള്ള താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിലും കോഹ്‌ലി തന്നെയാണ് താരം. ടെസ്റ്റ് കരിയറിലെ 27-ാം ടെസ്റ്റ് സെഞ്ചുറിയാണ് കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ കോഹ്‌ലി നേടിയത്. പിങ്ക് ബോൾ ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് വിരാട് കോഹ്‌ലി. 12 ഫോറുകൾ അടക്കമാണ് വിരാട് കോഹ്‌ലി കൊൽക്കത്തയിൽ സെഞ്ചുറി സ്വന്തമാക്കിയത്.

ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 5,000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കോഹ്‌ലി സ്വന്തമാക്കി. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് മത്സരത്തോടെയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയെ നയിച്ച 53-ാം ടെസ്റ്റിലാണ് കോഹ്‌ലിയുടെ ചരിത്ര നേട്ടം. രാജ്യാന്തര തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമാണ് കോഹ്‌ലി.

Read Also: ജയം ആവർത്തിക്കാൻ ബെംഗളൂരു, വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സ്; ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി

ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്‍പ് കോഹ്‌ലിക്ക് 32 റണ്‍സ് ആവശ്യമായിരുന്നു ഈ ചരിത്ര നേട്ടത്തിലേക്കെത്താന്‍. ബംഗ്ലാദേശിനെതിരെ വ്യക്തിഗത സ്‌കോര്‍ 32 റണ്‍സില്‍ എത്തിയതോടെ കോഹ്‌ലി റെക്കോര്‍ഡ് സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook