Latest News

ഐപിഎല്‍ ചട്ടലംഘനം; വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ

ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിന് 12 ലക്ഷം രൂപയാണ് കോഹ്ലിക്ക് പിഴ വിധിച്ചത്

ഐപിഎലില്‍ ആറ് മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം തിരിച്ചു വരവിന്റെ സൂചന നല്‍കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ ദിവസം കിങ്സ് ഇലവന്‍ പഞ്ചാബിനോട് വിജയിച്ചത്. ആറ് വിക്കറ്റിനായിരുന്നു കോഹ്ലിയുടെ സംഘം ജയിച്ചത്. പഞ്ചാബിന്റെ 174 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ അനായാസം മറികടന്നു. എന്നാല്‍ നായകന്‍ വിരാട് കോഹ്ലിക്ക് അത് അത്ര നല്ല ദിവസമായിരുന്നില്ല.

മത്സരം ജയിച്ചെങ്കിലും പഞ്ചാബിനെതിരെ കുറഞ്ഞ ഓവര്‍ നിരക്കിന് കോഹ്ലിക്കെതിരെ നടപടി എടുത്തു. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിന് 12 ലക്ഷം രൂപയാണ് കോഹ്ലിക്ക് പിഴ വിധിച്ചത്. ഈ വര്‍ഷത്തെ ഐപിഎലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇത് മൂന്നാമത്തെ ടീം ക്യാപ്റ്റനാണ് നടപടി നേരിടുന്നത്. ഈ സീസണില്‍ ഇത് ആദ്യമായാണ് കോഹ്ലിയുടെ ടീം കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ അടക്കേണ്ടി വരുന്നത്.

മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ്മ, രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെ എന്നിവരും നേരത്തേ പിഴ അടക്കേണ്ടി വന്നിട്ടുണ്ട്. രണ്ടാം തവണയും കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപ പിഴയും മറ്റ് ടീം അംഗങ്ങളുടെ മാച്ച് ഫീയുടെ 25 ശതമാനം പിഴയായും അടക്കേണ്ടി വരും. മൂന്നാം തവണ ആവര്‍ത്തിച്ചാല്‍ 30 ലക്ഷം രൂപ പിഴയ്ക്കൊപ്പം ടീം നായകന് ഒരു കളിയില്‍ വിലക്കും ലഭിക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli fined inr 12 lakh for maintaining slow over rate against kxip

The moderation of comments is automated and not cleared manually by malayalam.indianexpress.com