പ്രിയ താരത്തെ അടുത്തു കാണാന്‍, ഒന്ന് തെടാന്‍, ഒപ്പം നിന്നൊരു പടമെടുക്കാന്‍ ഒക്കെ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. ഇഷ്ടതാരത്തിന്റെ അടുത്തെത്താന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരുമുണ്ട്. കളിക്കിടെ സുരക്ഷ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്, ബാരിക്കേഡുകള്‍ ചാടിക്കടന്ന് മൈതാനത്തേക്ക് ഓടിയെത്തുന്ന ആരാധകരെ നമ്മള് ഒരുപാട് കണ്ടിട്ടുണ്ട്. എംഎസ് ധോണിയടക്കമുള്ള നിരവധി താരങ്ങള്‍ ഇങ്ങനെ അപ്രതീക്ഷിത കടന്നുകയറ്റങ്ങള്‍ക്ക് സാക്ഷികളായിട്ടുണ്ട്.
കഴിഞ്ഞ നടന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിനിടെയും ഉണ്ടായി ഇത്തരമൊരു സംഭവം. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ആരാധകനാണ് സുരക്ഷാ ഉദ്യോഗസ്ഥരെയെല്ലാം വെട്ടിച്ച് ഗ്രൗണ്ടിലേക്ക് കടന്നതും കോഹ്ലിയ്ക്ക് അരികിലെത്തിയതും. പക്ഷെ ഇന്ത്യന്‍ നായകന്റെ പ്രതികരണമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.
ആരാധകന്റെ തോളില്‍ കൈയിട്ടു കൊണ്ടായിരുന്നു കോഹ്ലി സംസാരിച്ചത്. പിന്നാലെ വന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും ആരാധകനെ രക്ഷിക്കാനായിരുന്നു അദ്ദേഹം തോളില്‍ കൈയിട്ട് സംസാരിച്ചത്. ആരാധകനെ കൂട്ടിക്കൊണ്ടു പോകാനായി എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരോട് കോഹ്ലി എന്തോ പറയുന്നതായും വീഡിയോയില്‍ കാണാം.
Virat Kohli fan taking fandom to an another level…#INDvBAN pic.twitter.com/XyiT45jEXJ
— Vinesh Prabhu (@vlp1994) November 16, 2019
ദേഹത്ത് വിരാട് കോഹ് ലി എന്നതിന്റെ വികെ എന്നെഴുതിയായിരുന്നു ആരാധകന് മൈതാനത്തേക്ക് കടന്നുകയറ്റം നടത്തിത്. കോഹ് ലിയുട പേര് കൈയില്‍ ടാറ്റു ചെയ്തിട്ടുമുണ്ട്. മുഖത്തും വികെ എന്നെഴുതിയിരുന്നു. 22 വയസുകാരനായ സുരജ് ബിഷ്ത് ആണ് കടന്നുകയറിയ ആരാധകനെന്ന് പിന്നീട് പൊലസ് പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook