പെർത്തിൽ കോഹ്‌ലി നോട്ടമിടുന്നത് സൗരവ് ഗാംഗുലിയുടെ റെക്കോർഡ്

പെർത്തിൽ ജയിച്ചാൽ കോഹ്‌ലിക്ക് മാത്രമല്ല ഇന്ത്യൻ ടീമിനും നേട്ടം കൈവരിക്കാം

india vs australia, ind aus, india australia 3rd test, india australia virat kohli, virat kohli mcg test, india australia cricket series, cricket news, sports news,വിരാട് കോഹ്ലി, ഇന്ത്യ, ഓസ്ട്രേലിയ, ടെസ്റ്റ്, ഐഇ മലയാളം
വിരാട് കോഹ്ലി

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് പെർത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ നായകൻ വിരാട് കോഹ്‌ലി ലക്ഷ്യം വയ്ക്കുന്നത് സൗരവ് ഗാംഗുലിയുടെ റെക്കോർഡിന് ഒപ്പമെത്താനാണ്. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ 31 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഈ ജയത്തോടെ നാലു മത്സരങ്ങളുളള പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. ടെസ്റ്റിൽ കോഹ്‌ലിയുടെ നായകത്വത്തിൽ ഏഷ്യക്ക് പുറത്ത് ഇന്ത്യ ജയിക്കുന്ന അഞ്ചാമത്തെ മത്സരമാണ് ഇത്.

വെള്ളിയാഴ്ച പെർത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ജയിച്ചാൽ പരമ്പരയിൽ 2-0 ന് മുന്നിൽ എത്തുക മാത്രമല്ല, മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡിനൊപ്പം കൂടിയായിരിക്കും കോഹ്‌ലി എത്തുക. നിലവിൽ വിദേശ മണ്ണിൽ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരം ജയിച്ച റെക്കോർഡ് ഗാംഗുലിയുടെ പേരിലാണ്. ഗാംഗുലിയുടെ ക്യാപ്റ്റൻസിയിൽ ആറു ടെസ്റ്റ് മത്സരങ്ങളാണ് ഏഷ്യക്കു പുറത്ത് ഇന്ത്യ ജയിച്ചത്. കോഹ്‌ലിക്ക് ഗാംഗുലിയുടെ നേട്ടത്തിന് ഒപ്പമെത്താൻ ഒരു ജയം കൂടി മതി.

പെർത്തിൽ ജയിച്ചാൽ ഇന്ത്യക്ക് മറ്റൊരു നേട്ടം കൂടി കൈവരിക്കാം. ടെസ്റ്റിൽ 150 മത്സരങ്ങൾ വിജയിക്കുന്ന രാജ്യമെന്ന നേട്ടത്തിനാകും ഇന്ത്യ സാക്ഷ്യം വഹിക്കുക. പെർത്തിൽ ജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത് രാജ്യമാകും ഇന്ത്യ. ഓസ്ട്രേലിയ (383), ഇംഗ്ലണ്ട് (364), വിൻഡീസ് (171), ദക്ഷിണാഫ്രിക്ക (161) എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇന്ത്യക്ക് മുന്നിലുള്ളത്.

പെർത്തിൽ വ്യക്തിഗത നേട്ടത്തിനും കോഹ്‌ലി കണ്ണുവയ്ക്കുന്നുണ്ട്. പെർത്തിൽ തന്റെ 25-ാമത് ടെസ്റ്റ് സെഞ്ചുറി തികയ്ക്കാനാണ് ഇന്ത്യൻ നായകന്റെ ശ്രമം. പെർത്തിൽ സെഞ്ചുറി നേടിയാൽ പാക് താരം ഇസാം ഉൾ ഹഖിന് ഒപ്പം കോഹ്‌ലിയെത്തും.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബർ 14ന് പെർത്തിലാണ്. ഡിസംബർ 26ന് മെൽബണിൽ മൂന്നാം ടെസ്റ്റും, പുതുവർഷത്തിൽ ജനുവരി മൂന്നിന് ഡിഡ്നിയിൽ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli eyes sourav gangulys record in perth

Next Story
ടെസ്റ്റ് റാങ്കിങ്ങിൽ വിരാട് കോഹ്‌ലിക്ക് വെല്ലുവിളി ഉയർത്തി ന്യൂസിലൻഡ് താരം
The moderation of comments is automated and not cleared manually by malayalam.indianexpress.com