ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വന്മതില്‍ എന്നറിയപ്പെടുന്ന മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡിനൊപ്പം എത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ചുറികള്‍ നേടിയ ടീം നായകന് റെക്കോര്‍ഡാണ് ദ്രാവിഡിന്റെ പേരിലുളളത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഫിഫ്റ്റി അടിച്ചതോടെയാണ് ഈ റെക്കോര്‍ഡിനൊപ്പം കോഹ്ലി എത്തിയത്.

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 19 അര്‍ദ്ധസെഞ്ചുറികളാണ് 2006ല്‍ ദ്രാവിഡ് നേടിയത്. ഈ വര്‍ഷം ഒരു മാസം മാത്രം ബാക്കി നില്‍ക്കെ കോഹ്ലി ഈ റെക്കോര്‍ഡിനൊപ്പമെത്തി. 2002ല്‍ 17 അര്‍ദ്ധസെഞ്ചുറികള്‍ നേടിയ സൗരവ് ഗാംഗുലിയാണ് രണ്ടാം സ്ഥാനത്ത്. ഒരു ഫിഫ്റ്റി കൂടി നേടിയാല്‍ കോഹ്ലി ഒന്നാം സ്ഥാനത്തും ദ്രാവിഡ് രണ്ടാം സ്ഥാനത്തും എത്തും.

ഐസിസിയുടെ ടെസ്റ്റ് റാങ്കിംങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അഞ്ചാം സ്ഥനത്തേക്കും കോഹ്ലി എത്തിയിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത് നായകൻ വിരാട് കോഹ്‌ലിയാണ്. കോഹ്‌ലിയുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യൻ ലീഡ് 231 ആയി ഉയർന്നത്. 119 ബോളിൽനിന്നാണ് കോഹ്‌ലി സെഞ്ചുറി (104 നോട്ടൗട്ട്) നേടിയത്. രാജ്യാന്തര ക്രിക്കറ്റിലെ 50-ാം സെഞ്ചുറിയാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കോഹ്‌ലി നേടിയത്.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ 107 റണ്‍സിന്റെ ലീഡോഡെ ശക്തമായ നിലയിലാണ് ഇന്ത്യ. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടിയിട്ടുണ്ട്. 121 റണ്‍സോടെ പൂജാരയും 54 റണ്‍സോടെ നായകന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. അതേസമയം ഇന്നലെ അശ്വിനും ജഡേജയും ഇശാന്ത് ശര്‍മ്മയും ചേര്‍ന്നാണ് ലങ്കയെ പരീക്ഷിച്ചത്.

അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തയപ്പോള്‍ ജഡേജയും ഇശാന്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർധ സെഞ്ചുറി നേടിയ നായകന്‍ ദിനേഷ് ചണ്ഡിമലും കരുണരത്‌നെയും മാത്രമാണ് ഇന്ത്യന്‍ ആക്രമണത്തെ ചെറുത്തു നിന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ