ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കായിക താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌​ലി. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറേക്കാളും മുൻ നായകൻ എംഎസ് ധോനിയേക്കാളും മുകളിലാണ് നിലവിൽ കൊഹ്ലിയുടെ മൂല്യം. എന്നാൽ പെ​പ്സി​കോ ക​മ്പ​നി​യു​മാ​യി ഒ​പ്പു​വ​ച്ച ആ​റു​വ​ർ​ഷ​ത്തെ ക​രാ​ർ കൊഹ്‌​ലി പൊ​ടു​ന്ന​നെ അ​വ​സാ​നി​പ്പി​ക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോ​ടി​ക​ളു​ടെ ക​രാ​റാ​ണ് പെ​ട്ട​ന്ന് കോ​ഹ്‌​ലി അ​വ​സാ​നി​പ്പി​ക്കുന്നതെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എ​ന്താ​ണ് ക​രാ​ർ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല.

ശീ​ത​ള പാ​നീ​യ​ങ്ങ​ളൊ​ന്നും താ​ൻ ഉ​പ​യോ​ഗി​ക്കാ​റി​ല്ലെ​ന്നും, താ​ൻ ഉ​പ​യോ​ഗി​ക്കാ​ത്ത വ​സ്തു​ക്ക​ൾ മ​റ്റു​ള്ള​വ​രോ​ട് വാ​ങ്ങ​ണ​മെ​ന്ന് പ​റ​യാ​ൻ‌ ത​നി​ക്കാ​വി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ന്ത്യ​ൻ നാ​യ​ക​ൻ ക​രാ​ർ അ​വ​സാ​നി​പ്പി​ച്ച​തെ​ന്നാ​ണ് വാർത്ത. ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യ​തി​ൽ പി​ന്നെ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ താ​ൻ ഉ​പ​യോ​ഗി​ക്കാ​റി​ല്ലെ​ന്നും അ​തി​നാ​ൽ അ​ത്ത​രം വ​സ്തു​ക്ക​ളു​ടെ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ക്കി​ല്ലെ​ന്നും കൊഹ്‌​ലി വ്യ​ക്ത​മാ​ക്കി​യ​താ​യി അ​ദ്ദേ​ഹ​ത്തോ​ടു അടുത്ത വൃ​ത്ത​ങ്ങൾ വ്യ​ക്ത​മാ​ക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

ഏകദേശം 120 മില്യൻ യുഎസ് ഡോളറാണ് (100 കോടിയിലധികം) 28 കാരനായ കൊഹ്‌​ലിയുടെ ഇപ്പോഴത്തെ ബ്രാൻഡ് മൂല്യം. പുമ കമ്പനിയുമായി അടുത്തിടെ കരാറിൽ ഒപ്പുവച്ചതാണ് താരത്തിന്റെ ബ്രാൻഡ് മൂല്യം കുത്തനെ ഉയർത്തിയത്.
നിലവിൽ ഐസിസി ചാംപ്യൻസ് ട്രോഫി മൽസരങ്ങൾക്കായി ഇംഗ്ലണ്ടിലാണ് കൊഹ്‌​ലി ഉളളത്. ട്രോഫി നിലനിർത്തുകയാണ് കോഹ്‌ലിയുടെ ലക്ഷ്യം. ചാംപ്യൻസ് ട്രോഫി കഴിയുന്നതോടെ വീണ്ടും കൊഹ്‌​ലിയുടെ ബ്രാൻഡ് മൂല്യം ഉയർന്നേക്കുമെന്നാണ് നിരീക്ഷണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ