ശ്രീലങ്കയ്ക്കെതിരെ നേടിയ ഏകദിന പരമ്പര വിജയത്തിന്റെ ആഘോഷങ്ങൾ ഇന്ത്യൻ ക്യാംപിൽ കഴിഞ്ഞിട്ടില്ല. ശ്രീലങ്കയെ 3-0 ന് തകർത്താണ് ഇന്ത്യ പരമ്പര വിജയം നേടിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വിജയാഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. കാമുകി അനുഷ്കയ്ക്കൊപ്പമാണ് കോഹ‌്‌ലിയുടെ ആഘോഷമെന്നു കരുതിയെങ്കിൽ തെറ്റി. മുഹമ്മദ് ഷമിയുടെ മകൾക്കൊപ്പമായിരുന്നു കോഹ്‌ലിയുട ആഘോഷം.

പരമ്പര വിജയത്തിനുപിന്നാലെ തന്റെ മകൾ ഐറാഹയ്ക്കൊപ്പം ഡാൻസ് ചെയ്യുന്ന കോഹ്‌ലിയുടെ വിഡിയോ ഷമി തന്റെ ട്വിറ്റർ പേജിലാണ് ഷെയർ ചെയ്തത്. 25 സെക്കന്റ് ദൈർഘ്യമുളളതാണ് വിഡിയോ. കോഹ്‌ലിയുടെ ഡാൻസ് സ്റ്റെപ്പുകൾക്ക് അനുസരിച്ച് ഐറാഹ് ചുവടു വയ്ക്കുന്നതാണ് വിഡിയോ. ലോ ബേഗാമിന്റെ ഹിറ്റ് നമ്പറായ ‘ഐ ഗോട്ട് എ ഗേൾ’ എന്ന പാട്ടിന് അനുസരിച്ചാണ് കോഹ്‌ലിയും കുഞ്ഞ് ഐറാഹും നൃത്തം വച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ