ഐപിഎല്ലിലെ ഏറ്റവും പോപ്പുലറായ ടീമുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയിലുമടക്കമുള്ള കരുത്തര്‍ അണിനിരന്ന ടീമുമായി ഇറങ്ങിയിട്ടും ഇതുവരേയും ഐപിഎല്‍ കിരീടം ഉയര്‍ത്താന്‍ ആര്‍സിബിയ്ക്ക് സാധിച്ചിട്ടില്ല. പക്ഷെ ഈ സീസണില്‍ രണ്ട് കല്‍പ്പിച്ചു തന്നെയാണ് ടീമിന്റെ വരവ്.

അതിന്റെ ആദ്യ പടിയാണ് ടീമിലെത്തിയ പുതിയ താരങ്ങളുമായുള്ള ബോണ്ടിംഗ്. ഐപിഎല്‍ ടീമുകള്‍ പൊളിച്ചടുക്കിയാണ് ഈ സീസണിന് തയ്യാറെടുക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാം ഒന്നേന്ന് തുടങ്ങേണ്ട സാഹചര്യമാണ്. ഇതിനിടെ തങ്ങളുടെ സൗഹൃദം വളര്‍ത്തുക എന്നതാണ് താരങ്ങളുടെ പ്രധാന ലക്ഷ്യം. അതിന്റെ സാക്ഷ്യമാണ് കഴിഞ്ഞ ദിവസം സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ പോസ്റ്റ് ചെയ്ത വീഡിയോ.

നായകന്‍ വിരാട് കോഹ്ലിയും ചാഹലും ടീമിലെ പുതുമുഖമായ ബ്രണ്ടന്‍ മക്കല്ലവുമാണ് വീഡിയോയില്‍ ഉള്ളത്. ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ വീഡിയോയാണ് ചാഹല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മൂവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നതാണ് വീഡിയോ. പതിവ് പോലെ നായകന്‍ വിരാട് തന്നെയാണ് നൃത്തത്തിലും മുന്നല്‍ നിന്ന് നയിക്കുന്നത്.

പക്ഷെ നൃത്തത്തിലും വിരാടിനൊപ്പമെത്താന്‍ ചാഹലിനും മക്കല്ലത്തിനും സാധിക്കുന്നില്ല. ഒപ്പം കളിക്കാന്‍ കഴിയാതെ ചാഹല്‍ ഡാന്‍സ് നിര്‍ത്തി പോകുന്നതെല്ലാം വീഡിയോയില്‍ ഉണ്ട്. ആരാധകര്‍ക്കിടയില്‍ താരങ്ങളുടെ ഡാന്‍സ് വീഡിയോ വൈറലായിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ