വാളെടുത്ത് കോഹ്‌ലി; എംആർഎഫിന്റെ പിടി മുറിച്ചു, വീഡിയോ

വാളുകൊണ്ട് ബാറ്റിന്റെ പിടിയുടെ നീളം കുറയ്‌ക്കുന്ന കോഹ്‌ലിയെ വീഡിയോയിൽ കാണാം

Virat Kohli MRF

ക്രിക്കറ്റ് താരങ്ങൾക്ക് സ്വന്തം ബാറ്റ് ജീവനോളം വിലപിടിപ്പുള്ളതാണ്. ചില താരങ്ങളുടെ ബാറ്റിന്റെ പേര് നാം ഒരിക്കലും മറക്കില്ല. അങ്ങനെ ഒരു പേരാണ് എംആർഎഫ്. ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ ഉപയോഗിച്ചിരുന്നത് എംആർഎഫ് സ്‌പോണസർ ചെയ്‌തിരുന്ന ബാറ്റുകളാണ്. ഇപ്പോഴത്തെ ഇന്ത്യൻ നായകനും സൂപ്പർ താരവുമായ വിരാട് കോഹ്‌ലിയുടെ ബാറ്റ് സ്‌പോണസർ ചെയ്‌തിരിക്കുന്നതും എംആർഎഫ് കമ്പനി തന്നെ.

Read Also: ഞാൻ പൊട്ടിക്കരഞ്ഞു, ഹൃദയം തകർന്നു; വെളിപ്പെടുത്തലുമായി കോഹ്‌ലി

തന്റെ എംആർഎഫ് ബാറ്റിന്റെ പിടി മുറിക്കുകയാണ് കോഹ്‌ലിയിപ്പോൾ. ബാറ്റിന്റെ പിടിയുടെ നീളം കുറയ്‌ക്കുന്ന വീഡിയോ കോഹ്‌ലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ബാറ്റിന്റെ നിയന്ത്രണം സുഗമമാക്കാൻ പിടിയുടെ നീളം വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് കോഹ്‌ലി പറയുന്നു. വാളുകൊണ്ട് ബാറ്റിന്റെ പിടിയുടെ നീളം കുറയ്‌ക്കുന്ന കോഹ്‌ലിയെ വീഡിയോയിൽ കാണാം.

ഐപിഎൽ മത്സരങ്ങൾക്കായി കോഹ്‌ലിയിപ്പോൾ യുഎഇയിലാണ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ടീം നായകനാണ് കോഹ്‌ലി. ഇതുവരെ ഐപിഎൽ കിരീടം നേടാൻ സാധിക്കാത്ത ടീം എന്ന നിർഭാഗ്യവും കോഹ്‌ലിക്കും സംഘത്തിനുമുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli cutting his bat mrf video

Next Story
IPL 2020, Chennai Super Kings Squad and Schedule: ചിന്നത്തലയില്ലെങ്കിലും തലയെടുപ്പോടെ ചെന്നൈ; ലക്ഷ്യം നാലാം കിരീടംIPL 2020, CSK, Chennai Super Kings, ഐപിഎൽ, ചെന്നൈ സൂപ്പർ കിങ്സ്, IPL News, Cricket News, Chennai Super KIngs Squad, Chennai Super KIngs Schedule, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express