Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

മികച്ചൊരു ഇന്നിങ്സ്; രഹാനെയെ പ്രശംസിച്ച് കോഹ്‌ലി

നായകനെന്ന നിലയിൽ രഹാനെയുടെ പ്രകടനം വളരെ പ്രശംസനീയമെന്ന് മറ്റ് മുൻ താരങ്ങളും അഭിപ്രായപ്പെട്ടു

മെൽബൺ: ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയെ പ്രശംസിച്ച് വിരാട് കോഹ്‌ലി. രഹാനെയുടെ സെഞ്ചുറി ഇന്നിങ്സ് മികച്ചതെന്ന് കോഹ്‌ലി ട്വീറ്റ് ചെയ്തു.

ആദ്യ ടെസ്റ്റിന് ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങി. കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്നത് രഹാനെയാണ്. ഈ സാഹചര്യത്തിലാണ് രഹാനെയെ പ്രശംസിച്ചുള്ള കോഹ്‌ലിയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാകുന്നത്.

Read Also: സ്വപ്നതുല്യമായ തുടക്കം; പിതാവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി സിറാജ്

നായകനെന്ന നിലയിൽ രഹാനെയുടെ പ്രകടനം വളരെ പ്രശംസനീയമെന്ന് മറ്റ് മുൻ താരങ്ങളും അഭിപ്രായപ്പെട്ടു. ബാറ്റിങ്ങിലും ഫീൽഡ് സെറ്റിങ്ങിലും രഹാനെയുടെ നായകമികവ് മികച്ചതെന്ന് യുവരാജ് സിങ് അഭിപ്രായപ്പെട്ടു. ദൃഢനിശ്ചമുള്ള ഇന്നിങ്സ് എന്നാണ് വിരേന്ദർ സെവാഗ് രഹാനെയുടെ ഇന്നിങ്‌സിനെ വിശേഷിപ്പിച്ചത്.

രഹാനെയുടേത് ക്ലാസ് ബാറ്റിങ് ആയിരുന്നെന്നും സെവാഗ് പറഞ്ഞു. ഹർഭജൻ സിങ്, വിവിഎസ് ലക്ഷ്മൺ തുടങ്ങിയ പ്രമുഖ മുൻ താരങ്ങളും രഹാനെയുടെ ഇന്നിങ്സിനെ പ്രശംസിച്ചു.

മെൽബൺ ടെസ്റ്റിൽ 104 റൺസുമായി രഹാനെ പുറത്താകാതെ നിൽക്കുന്നു. ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ 82 റൺസിന്റെ ലീഡ് ആയിട്ടുണ്ട്. 12 ഫോർ സഹിതമാണ് രഹാനെ സെഞ്ചുറി നേടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli cricket fraternity react to ajinkya rahanes fine century

Next Story
ബോക്സിംഗ് ഡേ ടെസ്റ്റ്: രഹാനെയ്ക്ക് സെഞ്ചുറിind vs aus, ind vs aus live score, ind vs aus live, india vs australia, cricket, live cricket, ind vs aus 2nd Test, ind vs aus 2nd Test live score, ind vs aus 2nd Test live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, india vs australia, india vs australia live score, india vs australia Test live score, india vs australia live streaming, India vs australia 2nd Test, India vs australia 2nd Test live streaming
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express