കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ പരമ്പര ജയം വ്യത്യസ്ഥമായി ആഘോഷിച്ച് ഇന്ത്യൻ ടീം. കിരീടം ഏറ്റവാങ്ങിയതിന് ശേഷം ധോണിയുടെ നേത്രത്വത്തിൽ നടന്ന വിക്ടറി ലാപ്പാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. താരങ്ങൾക്ക് വെള്ളം നൽകുന്നതിനായി തയ്യാറിക്കിയ വാഹനത്തിൽ മൈതാനത്തെ വലംവെച്ച് കൊണ്ടായിരുന്നു ഇന്ത്യൻ താരങ്ങൾ വിജയം ആഘോഷിച്ചത്.

മഹേന്ദ്ര സിങ്ങ് ധോണിയാണ് വാഹനം ഓടിച്ചത്. വാഹനവുമായി പരിചയപ്പെടാൻ ധോണി കുറച്ച് സമയം എടുത്തെങ്കിലും വാഹനം ഒടുവിൽ സ്റ്റാർട്ടായി. മനീഷ് പാണ്ഡെയും, ഹർദ്ദിഖ് പാണ്ഡ്യയുമാണ് ധോണിക്കൊപ്പം വാഹനത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്നത്. ട്രോഫിയുമായി കേദാർ ജാദവ് വാഹനത്തിന് മുകളിൽ സുരക്ഷിതനായി ഇരുന്നു. രഹനെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബൂംറ ഷാർദ്ദൂൽ ഠാക്കൂർ തുടങ്ങി മിക്കവാറും താരങ്ങൾ ആ കൊച്ചു വാഹനത്തിൽ ഉണ്ടായിരുന്നു.

അഞ്ചാം ഏകദിനത്തിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ സന്പൂർണ ആധിപത്യം ഉറപ്പിച്ചത്. ലങ്ക ഉയർത്തിയ 239 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 46.3 ഓവറിൽ മറികടന്നു. നായകൻ വിരാട് കൊഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യക്ക് ഗംഭീര വിജയമൊരുക്കിയത്. 116 പന്തിൽ നിന്ന് 110 റൺസാണ് ക്യാപ്റ്റന്റെ സന്പാദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ