ശ്രീലങ്കയ്ക്കെതിരായ ആദ്യ ഗാലെ ടെസ്റ്റില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീം ഒഴിവുസമയം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. കെഎല്‍ രാഹുലിനൊപ്പം പൂളില്‍ നില്‍ക്കുന്ന ചിത്രം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പനി കാരണം ആദ്യ ടെസ്റ്റില്‍ രാഹുല്‍ കളിച്ചിരുന്നില്ല.

ശ്രീലങ്കയ്ക്കെതിരെ ഗാലെയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഹര്‍ദ്ദിക് പാണ്ഡെയും പൂളില്‍ നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കോഹ്ലിക്കും കെഎല്‍ രാഹുലിനും ഒപ്പം നില്‍ക്കുന്ന ഫോട്ടോ ഹര്‍ദ്ദിക് പാണ്ഡ്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് ഒപ്പമുളള ചിത്രം ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു,

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ