Latest News

‘യഥാർത്ഥ നായകൻ’; എം.എസ്.ധോണിയുടെ റെക്കോർഡിനൊപ്പമെത്താൻ കോഹ്‌ലി

ക്യാപ്റ്റൻ കൂളിന് ശേഷം ഇന്ത്യൻ ടീമിന്റെ അമരത്ത് എത്തിയ കോഹ്‌ലിയും ഒട്ടും പിന്നിലല്ലെന്ന് പറയാം. പലപ്പോഴും ടീമിനെ മുന്നിൽ നിന്ന് നയിച്ച് വിജയത്തിലെത്തിച്ച നായകനാണ് കോഹ്‌ലി

virat kohli, MS Dhoni, എംഎസ് ധോണി, വിരാട് കോഹ്‍ലി,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
വിരാട് കോഹ്ലി, എംഎസ് ധോണി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് എം.എസ്.ധോണി. ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ ഏക നായകൻ, ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിച്ച നായകൻ അങ്ങനെ നിരവധി റെക്കോർഡുകളാണ് നായക വേഷത്തിൽ ധോണിയുടെ പേരിലുള്ളത്. ക്യാപ്റ്റൻ കൂളിന് ശേഷം ഇന്ത്യൻ ടീമിന്റെ അമരത്ത് എത്തിയ കോഹ്‌ലിയും ഒട്ടും പിന്നിലല്ലെന്ന് പറയാം. പലപ്പോഴും ടീമിനെ മുന്നിൽ നിന്ന് നയിച്ച് വിജയത്തിലെത്തിച്ച നായകനാണ് കോഹ്‌ലി. ഇപ്പോൾ നായകനെന്ന നിലയിൽ ധോണിയുടെ റെക്കോർഡിനൊപ്പമെത്താനുള്ള അവസരമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്.

ഇന്ത്യക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച നായകനെന്ന റെക്കോർഡിന് അരികിലാണ് കോഹ്‌ലി. ഇതുവരെ 46 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി 26 ജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 60 മത്സരങ്ങളിൽ നിന്ന് 27 ജയങ്ങളുള്ള മുൻ നായകൻ എം.എസ്.ധോണി മാത്രമാണ് പട്ടികയിൽ കോഹ്‌ലിക്ക് മുന്നിലുള്ളത്. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ധോണിയെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് കോഹ്‌ലി ആരാധകർ.

Also Read: കെയ്ൻ വില്യംസണിന് തിരിച്ചടി; ഐസിസി വിലക്ക് ഏർപ്പെടുത്തിയേക്കും

2014ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ എം.എസ്.ധോണി അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയതോടെയാണ് സ്ഥിരനായക സ്ഥാനത്തേക്ക് കോഹ്‌ലി എത്തുന്നത്. എം.എസ്.ധോണിയുടെ നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധചെലുത്തിയ കോഹ്‌ലി ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ന്യൂസിലൻഡിനെതിരെയുമെല്ലാം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഓസ്ട്രേലിയയിലെ ആദ്യ പരമ്പര നേട്ടമുൾപ്പടെ. 2018ലാണ് ഇന്ത്യ ആദ്യമായി ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.

ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാം സ്ഥാനത്തുള്ള താരമാണ് കോഹ്‌ലി. ടീമിനെ വിജയത്തിലെത്തിക്കാൻ 77 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോഹ്‌ലി 6613 റൺസും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ വിൻഡീസ് പര്യടനത്തിലാണ് വിരാട് കോഹ്‌ലി. നായകനെന്ന നിലയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്‌ലി തന്നെയാണ്. 62.7 ശരാശരിയിൽ 4515 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli close to equalling ms dhonis test captaincy record

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com