ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡുകളോട് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് പ്രത്യേക ഇഷ്‌ടമുണ്ട്. ഓരോ പരമ്പരകളിലും കോഹ്‌ലി മറികടക്കുന്നത് സച്ചിൻ സ്വന്തമാക്കിയ റെക്കോർഡുകളാണ്. അതും സച്ചിനേക്കാൾ കുറവ് കളികളിൽ നിന്നാണ് മിക്ക നേട്ടങ്ങളും. ഇപ്പോൾ ഇതാ മറ്റൊരു നേട്ടം സ്വന്തമാക്കാൻ തയ്യാറെടുക്കുകയാണ് കിങ് കോഹ്‌ലി. അതും സച്ചിന്റെ നേട്ടത്തിനൊപ്പമെത്തി!

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ ഒരു സെഞ്ച്വറി നേട്ടമാണ് കോഹ്‌ലി ലക്ഷ്യംവയ്‌ക്കുന്നത്. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ ഇന്ത്യൻ മണ്ണിൽവച്ച് ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിനൊപ്പം എത്തുകയാണ് കോഹ്‌ലിയുടെ ലക്ഷ്യം. സച്ചിൻ ടെൻഡുൽക്കറാണ് ഇപ്പോൾ ആ നേട്ടം കെെവശം വച്ചിരിക്കുന്നത്. ഒരു സെഞ്ച്വറി നേടിയാൽ കോഹ്‌ലി സച്ചിനൊപ്പമെത്തും. സച്ചിൻ നേടിയിരിക്കുന്നത് 20 സെഞ്ച്വറിയാണ്. കോഹ്‌ലി 19 എണ്ണം നേടിയിട്ടുണ്ട്. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്‌ക്ക് നാളെയാണ് തുടക്കം കുറിക്കുക.

Read Also: ക്രിസ്‌തു പ്രതിമ ഇവിടെ വേണ്ട; കർണാടകയിൽ കൂറ്റൻ പ്രതിഷേധവുമായി ഹെെന്ദവ സംഘടനകൾ

അതേസമയം, വ്യക്തിഗത നേട്ടങ്ങളെ കുറിച്ചൊന്നും കോഹ്‌ലി ഇപ്പോൾ ചിന്തിക്കുന്നില്ല. ടീമിന്റെ പ്രകടനം മാത്രമാണ് ഇന്ത്യൻ നായകന്റെ മനസ്സിൽ. തന്റെ ബാറ്റിങ് പൊസിഷൻ മാറാനും തയ്യാറാണെന്ന് കോഹ്‌ലി പറഞ്ഞുകഴിഞ്ഞു. ശിഖർ ധവാൻ, രോഹിത് ശർമ, കെ.എൽ.രാഹുൽ എന്നിവരെ ടീമിൽ നിലനിർത്താനായി ബാറ്റിങ് പൊസിഷനിൽ ഒരടി പിന്നോട്ടു പോകാനും താൻ തയ്യാറാണെന്ന് കോഹ്‌ലി ഇന്ന് പറഞ്ഞു. “ഞാൻ എവിടെ ബാറ്റ് ചെയ്യുന്നു എന്നതല്ല വിഷയം. എനിക്ക് അതേകുറിച്ച് ആകുലതയില്ല. ടീമിന്റെ പ്രകടനം മാത്രമാണ് ഞാൻ ലക്ഷ്യംവയ്‌ക്കുന്നത്” കോഹ്‌ലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook