Latest News

‘സെഞ്ചുറി പോര’; വിരാട് കോഹ്‍ലിക്ക് മുന്നിൽ പുതിയ ലക്ഷ്യം

ക്രിക്കറ്റ് ഇതിഹാസം ഷൊയിബ് അക്തറാണ് ഇന്ത്യൻ നായകന് മുന്നിൽ പുതിയ ലക്ഷ്യം വച്ചിരിക്കുന്നത്

വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ചുറി നേടിയതോടെ ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ സെഞ്ചുറി കണ്ടെത്തുന്ന ആദ്യ ഇന്ത്യൻ താരമായാണ് കോഹ്‍ലി മറിയത്. ഏകദിനത്തിലെ തന്റെ 38-ാം സെഞ്ചുറിയാണ് കോഹ്‍ലി പുണെയിൽ കുറിച്ചത്.

ഏകദിനത്തിന് പുറമെ ടെസ്റ്റിലും കോഹ്‍ലിയുടെ അക്കൗണ്ടിൽ 24 സെഞ്ചുറികളും ഉണ്ട്. ആകെ 62 സെഞ്ചുറികളാണ് കോഹ്‍ലി രാജ്യാന്തര ക്രിക്കറ്റിൽ കുറിച്ചത്. ഇങ്ങനെയെങ്കിൽ 100 സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോർഡും കോഹ്‍ലിക്ക് വിദൂരമല്ല. എന്നാൽ കോഹ്‍ലി സെഞ്ചുറികളിൽ സച്ചിനെ പിന്തള്ളിയാൽ പോര, 120 സെഞ്ചുറികൾ നേടണമെന്നാണ് മുൻ പാക്കിസ്ഥാൻ സ്റ്റാർ ബോളർ ഷൊയിബ് അക്തറിന്റെ അവശ്യം.

Read Also: തിരുവനന്തപുരത്തും കോഹ്‍ലി തന്നെ നായകൻ; ഭുവിയും ബുംമ്രയും ടീമിൽ

പുണെയിലും സെഞ്ചുറി നേടിയതിന് പിന്നാലെ കോഹ്‍ലിയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് അക്തർ പുതിയ ലക്ഷ്യം വിരാടിന് മുന്നിൽ വച്ചിരിക്കുന്നത്.

“ഗുവഹത്തി, വിശാഖപട്ടണം, പുണെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് വിരാട് കോഹ്‍ലി. ശരിക്കും മികച്ചൊരു റൺ മെഷീൻ തന്നെ. 120 സെഞ്ചുറികൾ എന്ന മറ്റൊരു ലക്ഷ്യം കോഹ്‍ലിക്ക് മുന്നിൽ വയ്ക്കുന്നു.” ഷൊയിബ് അക്തർ ട്വിറ്ററിൽ കുറിച്ചു.

62 സെഞ്ചുറികളുള്ള കോഹ്‍ലി സെഞ്ചുറി വേട്ടയിൽ ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസിനൊപ്പം നാലാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കൻ താരം കുമാർ സംഗക്കാരയ്ക്ക് 62 സെഞ്ചുറികളും രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങിന് 71 സെഞ്ചുറികളുമാണുള്ളത്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നതിൽ കോഹ്‍ലി തന്നെയാണ് മുന്നിൽ.

Read Also: ”അവൻ എല്ലാം കാണുന്നു”; ഇന്ത്യന്‍ താരങ്ങള്‍ ചരിത്രം കുറിച്ചപ്പോഴൊക്കെ സാക്ഷിയായി ധോണി

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ രണ്ടാമത്തെ താരമാണ് വിരാട് കോഹ്‍ലി. 49 ഏകദിന സെഞ്ചുറികൾ നേടിയ സച്ചിന് പിന്നിൽ 38 സെഞ്ചുറികളുമായാണ് കോഹ്‍ലി രണ്ടാം സ്ഥാനത്തുള്ളത്. ഈ വർഷം കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ ആറിലും കോഹ്‍ലി സെഞ്ചുറി നേടിയിരുന്നു.

Read Also: റെക്കോർഡുകളുടെ നായകൻ; കോഹ്‍ലി പിന്നിലാക്കിയത് ഇതിഹാസങ്ങളെ

മൂന്നാം ഏകദിനത്തിൽ 43 റൺസിനാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. വിൻഡീസ് ഉയർത്തിയ 284 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ഇന്നിങ്സ് 240 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി (1-1) .

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli century record

Next Story
ധോണിയുടെ ടി20 കരിയറിന് അന്ത്യം കുറിച്ചത് സെലക്ടർമാർ; വിവരം അറിയിച്ചത് ബിസിസിഐflop odi X1, 2018 cricket, year ending, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com