/indian-express-malayalam/media/media_files/2025/12/03/virat-kohli-raipur-century-2025-12-03-16-46-23.jpg)
Source; Indian Cricket Team, Instagram
തുടർച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറിയിലേക്കെത്തി ഇന്ത്യയുടെ റൺ മെഷീൻ. കോഹ്ലിയുടെ 53ാമത്തെ ഏകദിന സെഞ്ചുറിയാണ് ഇത്. വിമർശകരുടെയെല്ലാം വായടപ്പിച്ച് 90 പന്തിൽ നിന്നാണ് കോഹ്ലി തന്റെ സ്കോർ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൂന്നക്കം കടത്തിയത്. ഏകദിനത്തിൽ 11 തവണയാണ് കോഹ്ലി തുടരെ രണ്ട് സെഞ്ചുറികൾ നേടിയിട്ടുള്ളത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം കോഹ്ലിയുടേയും രോഹിത്തിന്റേയും ഭാവി സംബന്ധിച്ച് തീരുമാനിക്കാൻ ബിസിസിഐ സെലക്ടർമാരേയും ടീം മാനേജ്മെന്റിനേയും ഉൾപ്പെടുത്തി യോഗം ചേരുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2027 ലോകകപ്പ് കളിക്കാൻ ലക്ഷ്യം വെക്കുന്ന കോഹ്ലിക്ക് ദക്ഷണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തുടരെയുള്ള ഈ സെഞ്ചുറി കരുത്താവും.
Also Read: ഇന്ത്യയുടെ 2 പിഴവുകൾ; 77-4ൽ നിൽക്കെയുള്ള ബോളിങ് ചെയിഞ്ച്; ഒരു മാസ്റ്റർസ്ട്രോക്ക്
39ാമത്തെ ഓവറിൽ എൻഗിഡിയുടെ പന്തിലാണ് റായ്പൂരിൽ കോഹ്ലി 102 റൺസിന് പുറത്തായത്. ഏഴ് ഫോറും രണ്ട് സിക്സും കോഹ്ലിയുടെ ക്ലാസിക് ഇന്നിങ്സിൽ ഉൾപ്പെടുന്നു. താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഏകദിനത്തിലേക്ക് മാത്രമായി ചുരുങ്ങിയത് ഇനിയും നിറയെ പൊൻതൂവലുകൾ തന്റെ തൊപ്പിയിൽ ചാർത്താനായാണെന്ന് കോഹ്ലിയുടെ ഈ പ്രകടനങ്ങളിൽ നിന്ന് വ്യക്തം.
Also Read: ഗംഭീറിനെതിരെ രോഹിത്തും കോഹ്ലിയും? പടലപിണക്കം പരിഹരിക്കാൻ യോഗം; റിപ്പോർട്ട്
റായ്പൂരിൽ കോഹ്ലിയെ കൂടാതെ ഋതുരാജും സെഞ്ചുറി നേടി. 83 പന്തിൽ നിന്ന് 105 റൺസ് ആണ് ഋതുരാജ് കണ്ടെത്തിയത്. ഇന്ത്യൻ കുപ്പായത്തിലെ ഋതുരാജിന്റെ കന്നി ഏകദിന സെഞ്ചുറിയാണ് ഇത്. ആദ്യ ഏകദിനത്തിൽ റാഞ്ചിയിൽ സ്കോർ ഉയർത്താൻ ചെന്നൈ സൂപ്പർ കിങ്സ് താരത്തിന് സാധിച്ചിരുന്നില്ല.
Also Read; സൽമാൻ ഖാന്റെ 'ലഗൻ ലഗി' ഡാൻസുമായി കോഹ്ലി; ട്രോളി കൊന്നത് യശസ്വിയുടെ ഹെയർസ്റ്റൈലിനെ
View this post on InstagramA post shared by Team india (@indiancricketteam)
റായ്പപൂരിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരെ ആദ്യ പത്ത് ഓവറിനുള്ളിൽ നഷ്ടമായി. യശസ്വി 22 റൺസിനും രോഹിത് ശർമ 14 റൺസിനുമാണ് മടങ്ങിയത്.
Read More; ബ്രെവിസിന്റേയും ജാൻസന്റെയും പ്രത്യാക്രമണc പാഴായി; ഇന്ത്യക്ക് 17 റൺസ് ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us