Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

‘നാക്കല്ല, എന്റെ ബാറ്റ് മറുപടി പറയും’; വിരാടിന്റെ ആഘോഷം ഗവാസ്‌കറിനുള്ള മറുപടിയോ?

സുനില്‍ ഗവാസ്‌കര്‍ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരുന്നു

virat kohli, india, australia, ind vs aus, century, gavaskar, ie malayalam, വിരാട് കോഹ്ലി, ഇന്ത്യ, ഓസ്ട്രേലിയ, പെർത്ത്, ഐഇ മലയാളം

പെര്‍ത്ത്: ഓസ്‌ട്രേലിയ തങ്ങളുടെ സ്‌കോര്‍ബോര്‍ഡില്‍ 326 റണ്‍സ് എഴുതി ചേര്‍ത്തപ്പോള്‍ തന്നെ പെര്‍ത്ത് ടെസ്റ്റിന്റെ ഭാവി കുറിക്കപ്പെട്ടിരുന്നു. പെര്‍ത്തിലേത് പോലെ ബുദ്ധിമുട്ടേറിയ പിച്ചിൽ ജയിക്കണമെങ്കില്‍ ശക്തമായ പോരാട്ടം വേണ്ടി വരും ഇന്ത്യ ഉറപ്പിച്ചതാണ്. മുന്നേറ്റ നിര ഒന്ന് പൊരുതുക പോലും ചെയ്യാതെ മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാല്‍ പതിവ് പോലെ ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷാ ദൗത്യം വിരാട് കോഹ്‌ലി ഏറ്റെടുത്തു.

തന്റെ കരിയറിലെ 25-ാം ടെസ്റ്റ് സെഞ്ചുറി നേടിയ കോഹ്‌ലി ഇന്ത്യയെ കളിയില്‍ തിരികെ കൊണ്ടു വരികയായിരുന്നു. കഴിഞ്ഞ ദിവസം ആദ്യം ചേതേശ്വര്‍ പൂജാരയുമായും പിന്നീട് ഉപനായകന്‍ അജിങ്ക്യ രഹാനെയുമായും കൂട്ടുകെട്ടുണ്ടാക്കിയാണ് വിരാട് ഇന്ത്യയ്ക്ക് ശ്വാസം പകര്‍ന്നത്. രഹാനെ പുറത്തായതിന് പിന്നാലെയായിരുന്നു കോഹ്‌ലി തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 100 എന്ന മാര്‍ക്ക് കടന്നത് ബൗണ്ടറിയിലൂടെയായിരുന്നു.

പതിവ് പോലെ ആവേശകരമായൊരു ആഘോഷമായിരുന്നില്ല വിരാടില്‍ നിന്നുമുണ്ടായത്. പകരം തന്റെ ക്ലാസ് മാര്‍ക്ക് ചെയ്യുന്നതായിരുന്നു വിരാടിന്റെ സെഞ്ചുറി ആഘോഷം. നിശബ്ദവും എന്നാല്‍ ശക്തവുമായൊരു സ്‌റ്റേറ്റ്‌മെന്റായിരുന്നു ആ ആഘോഷം. തന്റെ ബാറ്റ് ചൂണ്ടിക്കാണിച്ചു കൊണ്ട് കൈ കൊണ്ട് ‘ബാറ്റ് സംസാരിക്കും’ എന്നര്‍ത്ഥം വരുന്ന ആംഗ്യത്തോടെയായിരുന്നു വിരാടിന്റെ ആഘോഷം.

വിമര്‍ശകര്‍ക്കുള്ള മറുപടി താനല്ല തന്റെ ബാറ്റാണ് നല്‍കുന്നതെന്നായിരുന്നു ആംഗ്യത്തിലൂടെ വിരാട് അര്‍ത്ഥം വച്ചത്. പക്ഷെ വിരാട് ആരെയാണ് ലക്ഷ്യം വച്ചത്? ഇന്ത്യന്‍ നായകന്റെ ബാറ്റിങ് മികവിനെ ചൊല്ലി ആര്‍ക്കുമൊരു തര്‍ക്കവും കാണില്ലെന്നുറപ്പാണ്. ഇന്ന് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളാണ് വിരാട്. പക്ഷെ വിരാടിന്റെ നായക മികവ് എല്ലാ കാലത്തും ചോദ്യം ചെയ്യപ്പെട്ടതായിരുന്നു.

ഇന്നലെ രാവിലെ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരുന്നു. ബുംറയ്ക്ക് ന്യൂ ബോള്‍ നല്‍കാത്ത വിരാടിന്റെ തീരുമാനത്തെയായിരുന്നു ഗവാസ്‌കര്‍ എതിര്‍ത്തത്. പിന്നാലെ ഗവാസ്‌കറിന്റെ അഭിപ്രായത്തെ മുന്‍ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കും അംഗീകരിച്ച് രംഗത്തെത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli century celebration

Next Story
ഡല്‍ഹിയെ ഇന്നിങ്‌സിനും 27 റണ്‍സിനും തകര്‍ത്ത് കേരളം; വിജയം ബോളിങ് കരുത്തില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com