ഐപിഎല്ലിൽ ഒൻപതാം തവണയും വിരാട് കോഹ്‌ലിക്ക് ടോസ് നഷ്ടമായി. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് ഡൽഹിക്ക് ആയിരുന്നു. ടോസ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലി സ്പോർട്സ് സ്പിരിറ്റോടെയാണ് അതിനെ കണ്ടത്. ഒൻപതാം തവണയും ടോസ് നഷ്ടമായെന്ന് കോഹ്‌ലി സ്റ്റൈലായി തന്നെ പവലിയനിലേക്ക് സിഗ്നൽ കൊടുത്തു. ഐപിഎല്ലിലെ ഈ സീസണിൽ ബാംഗ്ലൂരിന്റെ 12 മത്സരങ്ങളിൽ ഒൻപതാം തവണയാണ് കോഹ്‌ലിക്ക് ടോസ് നഷ്ടമാകുന്നത്.

ടോസ് നേടിയ ഡൽഹി 188 റൺസിന്റെ വിജയലക്ഷ്യമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുന്നിൽ വച്ചത്. ഡല്‍ഹി ഉയര്‍ത്തിയ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന് 171 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ. ഡൽഹി 16 റൺസിന്റെ ജയം നേടി.

Read: ബാംഗ്ലൂർ പിന്നേയും തോറ്റു; പ്ലേ ഓഫ് ഉറപ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

ഓപ്പണര്‍മാരായ പാര്‍ത്ഥീവ് പട്ടേലും വിരാട് കോഹ്‌ലിയും നല്ല തുടക്കം നല്‍കിയെങ്കിലും അത് മുതലെടുക്കാന്‍ ടീമിനായില്ല. മധ്യനിരയില്‍ ശിവം ദൂബെയും ഗുര്‍കീരത്തും മാര്‍ക്കസ് സ്‌റ്റോയ്‌നിസും തിളങ്ങിയെങ്കിലും ആ പ്രകടനങ്ങള്‍ക്ക് ബാംഗ്ലൂരിനെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 39 റണ്‍സെടുത്ത പട്ടേലാണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്‌കോറര്‍. സ്‌റ്റോയ്‌നിസ് 32 റണ്‍സെടുത്തു. കോഹ്‌ലി 23 റണ്‍സും ശിവം 24 റണ്‍സും കൂട്ടിച്ചേര്‍ത്തു.

ഇന്നലത്തെ വിജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ബാംഗ്ലൂർ ഇപ്പോഴും അവസാന സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook