ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്‌ലി കളിക്കില്ലെന്ന വാർത്ത ഏറെ നിരാശയോടെയാണ് ആരാധകർ കേട്ടത്. ക്രീസിൽ കോഹ്‌ലിയെ കാണാൻ കഴിയില്ലല്ലോ എന്നോർത്തായിരുന്നു ഏവരുടെയും വിഷമം. എന്നാലിതാ ആരാധകർക്കായി കോഹ്‌ലി ഗ്രൗണ്ടിലെത്തിയിരിക്കുന്നു. ബാറ്റ്സ്മാനായിട്ടല്ല എന്നു മാത്രം.

കളിക്കിടിയിലെ ബ്രേക്ക് സമയത്താണ് കോഹ്‌ലി ഗ്രൗണ്ടിലെത്തിയത്. ടീമംഗങ്ങൾക്ക് കുടിക്കാൻ വെളളുമായി എത്തിയ കോഹ്‌ലിയെ കണ്ടപ്പോൾ ആരാധകർക്ക് ഏറെ സന്തോഷം. കളിക്കാനായില്ലെങ്കിലും ടീമംഗങ്ങൾക്കൊപ്പം കുറച്ചുനേരം ഗ്രൗണ്ടിൽ ചെലവഴിക്കാനായതിൽ ക്യാപ്റ്റനും സന്തോഷം. കിട്ടിയ സമയത്ത് ടീമിന് ചില നിർദേശങ്ങൾ നൽകാനും കോഹ്‌ലി മറന്നില്ല.

മൂന്നാം ടെസ്റ്റിൽ ഫീൽഡിങ്ങിനിടെ കോഹ്‌ലിക്കു തോളിനു പരുക്കേറ്റിരുന്നു. താൻ 100 ശതമാനം ഫിറ്റ് ആണെങ്കിൽ മാത്രമേ ധരംശാല ടെസ്റ്റിൽ കളിക്കുകയുളളൂവെന്നും കോഹ്‌ലി പറഞ്ഞിരുന്നു. ധരംശാല ടെസ്റ്റിൽ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് കിരീടം സ്വന്തമാക്കാനാവൂ. എന്നാൽ സമനിലകൊണ്ട് ഓസ്ട്രേലിയയ്ക്കു കിരീടം നിലനിർത്താം. കോഹ്‌ലിക്കു പകരം അജിങ്ക്യ രഹാനെയാണ് നാലാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ