ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ താരങ്ങളുടെ ആധിപത്യം തുടരുകയാണ്. ഏകദിന ബാറ്റിങ്ങ് റാങ്കിങ്ങിൽ വിരാട് കോഹ്ലിയും ബോളിങ് റാങ്കിങ്ങിൽ ജസ്പ്രീത് ബുംറയുമാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് റാങ്കിങ്ങിലും കോഹ്ലി തന്നെ ഒന്നാമൻ. മൂന്നാം റാങ്കിൽ ചേതേശ്വർ പൂജാര ഇടം പിടിച്ചപ്പോൾ ബോളിങ്ങിൽ അഞ്ചാം സ്ഥാനത്ത് രവീന്ദ്ര ജഡേജയുണ്ട്.
Also Read: ധോണി പറയുന്നത് അനുസരിച്ചാൽ മതി, ലക്ഷ്യത്തിലെത്തിയിരിക്കും: കേദാർ ജാദവ്
ഏകദിന ബാറ്റിങ്ങ് റാങ്കിങ്ങിൽ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്ത് നിലയുറപ്പിക്കുമ്പോൾ ബോളിങ്ങിൽ ആദ്യ അഞ്ച് താരങ്ങളിൽ മൂന്ന് പേരും ഇന്ത്യയ്ക്കാരാണ്. ഒന്നാം റാങ്കിങ്ങിൽ ബുംറയാണെങ്കിൽ നാലാം സ്ഥാനത്ത് കുൽദീപ് യാദവും അഞ്ചാം സ്ഥാനത്ത് യുസ്വേന്ദ്ര ചാഹലുമാണ്. ഇരുവരും സ്പിന്നേഴ്സാണെന്ന പ്രത്യേകതയുമുണ്ട്.
Also Read: ‘ഇത് എന്തോന്നാട ഉവ്വേ’; കോഹ്ലിയെ അമ്പരിപ്പിച്ച് രോഹിത്തിന്റെ സ്കൂപ്പ് ഷോട്ട്
ടെസ്റ്റ് ഓൾറൗണ്ടർമാരിൽ മൂന്നാം റാങ്കിലുള്ളതും ജഡേജ. ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്തും ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തും. ടി20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും താരങ്ങളിൽ ബോളിങ് പട്ടികയിൽ മാത്രമാണ് ഒരു ഇന്ത്യൻ താരം ഇടം പിടിച്ചിരിയ്ക്കുന്നത്. നാലാം റാങ്കിലാണ് കുൽദീപ് യാദവുള്ളത്.
Also Read: ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ പ്രവചിച്ച് ഗവാസ്കർ
ഇനി വനിതകളുടെ കാര്യമെടുത്താലും ഇന്ത്യൻ താരങ്ങൾ തന്നെയാണ് മുന്നിൽ. വനിതകളുടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. എന്നാൽ ബാറ്റിങ്ങ് റാങ്കിങ്ങിൽ സ്മൃതി മന്ദാന ഒന്നാം റാങ്കിലും മിതാലി രാജ് നാലാം റാങ്കിലും ഇന്ത്യൻ അഭിമാനമായി നിൽക്കുന്നു.
Also Read: ലോകകപ്പ് സാധ്യത പാക്കിസ്ഥാനും ഇന്ത്യയ്ക്കും: എബിഡി വില്ല്യേഴ്സ്
ബോളിങ്ങ് റാങ്കിങ്ങിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജൂലൻ ഗോസ്വാമി. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾക്കെതിരെ പുറത്തെടുത്ത മികച്ച പ്രകടനമാണ് ജൂലൻ ഗോസ്വാമിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഏകദിന ബോളിങ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ളതും ഇന്ത്യൻ താരമായ ശിഖ പാണ്ഡെയാണ്.
Also Read: ഏറ്റവും മികച്ച നാല് ബോളർമാരിൽ രണ്ട് പേർ ഇന്ത്യക്കാർ: റാഷിദ് ഖാൻ
ടി20 ഫോർമാറ്റിൽ ഇന്ത്യൻ താരങ്ങൾ രണ്ടാം സ്ഥാനത്താണ്. ജെമിമ റോഡ്രിഗസ് ബാറ്റിങ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് നിലുറപ്പിക്കുമ്പോൾ ബോളിങ് റാങ്കിങ്ങിൽ പൂനം യാദവാണ് രണ്ടാം സ്ഥാനത്തുള്ളത്. ഏകദിന ഓൾറൗമ്ടർമാരുടെ പട്ടികയിൽ ദീപ്തി ശർമ്മ മൂന്നാം റാങ്കിലുമുണ്ട്. ടി20 ടീം റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്.