scorecardresearch

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 11 കോടി രൂപ? സത്യാവസ്ഥ വെളിപ്പെടുത്തി കോഹ്ലി

ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനത്തുള്ള വ്യക്തി വിരാട് കോഹ്ലിയാണെന്നായിരുന്നു പ്രചരിച്ചിരുന്ന റിപ്പോര്‍ട്ട്

ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനത്തുള്ള വ്യക്തി വിരാട് കോഹ്ലിയാണെന്നായിരുന്നു പ്രചരിച്ചിരുന്ന റിപ്പോര്‍ട്ട്

author-image
Sports Desk
New Update
WTC Final, Virat Kohli

Photo: Facebook/ Indian Cricket Team

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ഒരു പോസ്റ്റിന് 11.45 കോടി രൂപ ലഭിക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ കോഹ്ലി ഇക്കാര്യം തള്ളിയിരിക്കുകയാണിപ്പോള്‍. എക്സിലൂടെയാണ് താരത്തിന്റെ പ്രതികരണം.

Advertisment

ജീവിതത്തില്‍ ലഭിച്ച എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവനും കടപ്പെട്ടവനുമാണ്. എന്നാല്‍ എന്റെ സമൂഹ മാധ്യമങ്ങളില്‍ നിന്നുള്ള വരുമാനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല, കോഹ്ലി കുറിച്ചു.

ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനത്തുള്ള വ്യക്തി വിരാട് കോഹ്ലിയാണെന്നായിരുന്നു പ്രചരിച്ചിരുന്ന റിപ്പോര്‍ട്ട്. ഹോപ്പര്‍ എച്ച് ക്യുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യ 25 സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനും കോഹ്ലി തന്നെ. റിപ്പോര്‍ട്ട് പ്രകാരം കോഹ്ലിക്ക് മുന്നിലുള്ള ഫുട്ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസിയും മാത്രമാണ്.

Advertisment

സമൂഹ മാധ്യമങ്ങളില്‍ സജീവമായിട്ടുള്ള കോഹ്ലി തന്റെ നിത്യജീവിതത്തിലെ നിരവധി കാര്യങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

Instagram Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: