ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ ആതിഥേയർക്കൊപ്പം എത്തിയിരിക്കുകയാണ് ഇന്ത്യയും. അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ നായകൻ വിരാട് കോഹ്‍ലിയുടെ വെടിക്കെട്ട് ബാറ്റിങും മുൻ നായകൻ എംഎസ് ധോണിയുടെ തകർപ്പൻ ഫിനിഷിങ്ങുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. സിഡ്നിയിൽ നടന്ന മത്സരം ഓസ്ട്രേലിയ ആയിരുന്നു ജയിച്ചത്.

Also Read: ‘നാന്‍ വീഴ്‌വേന്‍ എന്‍ട്ര് നിനൈത്തായോ?’; അഡ്‌ലെയ്ഡില്‍ ‘എംഎസ് ക്ലാസിക്’

രണ്ടാം മത്സരത്തിൽ തുടക്കത്തിൽ ശിഖർ ധവാനെയും പിന്നാലെ ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ രോഹിതിനെയും നഷ്ടപ്പെട്ട ഇന്ത്യയെ വിജയക്കരയ്ക്ക് എത്തിച്ചത് കോഹ്‍ലിയുടെ സെഞ്ചുറി പ്രകടനമാണ്. 112 പന്തിൽ നിന്ന് 104 റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. രണ്ട് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കോഹ്‍ലിയുടെ ഇന്നിങ്സ്.

Also Read: സിക്സടി വീരൻ രോഹിത്; ഗെയിലിനെ പിന്തള്ളി പുത്തൻ റെക്കോർഡ്

കരിയറിലെ 39-ാം സെഞ്ചുറിയാണ് കോഹ്‍ലി തികച്ചത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ചുറി നേട്ടം മറികടക്കാൻ അതിവേഗം കുതിയ്ക്കുകയാണ് കോഹ്‍ലി. സച്ചിൻ 350 ഇന്നിങ്സിൽ നിന്നാണ് സച്ചിൻ 39 സെഞ്ചുറികൾ തികച്ചത്. എന്നാൽ ഈ നേട്ടത്തിലെത്താൻ കോഹ്‍ലിക്ക് വേണ്ടി വന്നത് കേവലം 210 ഇന്നിങ്സുകൾ മാത്രമാണ്. ടെസ്റ്റിൽ 25 സെഞ്ചുറികളാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം.

Also Read: മിന്നൽപ്പിണരായി രവീന്ദ്ര ജഡേജ, ഓസിസിന്റെ നെടുംതൂണിനെ വീഴ്‌ത്തിയ റൺഔട്ട്

മത്സരത്തിൽ മറ്റൊരു നാഴികകല്ല് കൂടി വിരാട് കോഹ്‍ലി പിന്നിട്ടു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരവും അവസാനിക്കുമ്പോൾ കോഹ്‍ലിയുടെ റൺസമ്പാദ്യം 10339 റൺസായി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്തേക്കും താരം ഉയർന്നു. ആകെ 13 താരങ്ങൾ മത്രമാണ് ഏകദിന ക്രിക്കറ്റിൽ 10000 റൺസ് ക്ലബ്ബിലുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ