/indian-express-malayalam/media/media_files/uploads/2018/10/viratt.jpg)
ഓരോ തവണയും ക്രീസിലെത്തുമ്പോഴും ഓരോ റെക്കോര്‍ഡ് എന്ന കണക്കിനാണ് കോഹ്‌ലിയുടെ പോക്ക്. ഓരോ സെഞ്ചുറിയും ഓരോ റെക്കോര്‍ഡുകളായി മാറുന്നു. സാക്ഷാല്‍ സച്ചിന്റെ, ഒരിക്കലും തകര്‍ക്കപ്പെടില്ലെന്ന് കരുതിയിരുന്ന, പല റെക്കോര്‍ഡും കോഹ്‌ലിക്ക് മുന്നില്‍ വീഴുന്നത് കണ്ടു. ബാക്കിയുള്ളതും ഈ പോക്കാണേല്‍ കോഹ്‌ലി തന്നെയായിരിക്കും മറികടക്കുക. ഇന്ന് രാജ്കോട്ടില്‍ വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ചുറി നേടിയ കോഹ്‌ലി ഒരുപിടി റെക്കോര്‍ഡുകളാണ് സ്വന്തം പേരിലാക്കിയത്.
തുടര്‍ച്ചയായ മൂന്ന് കലണ്ടര്‍ വര്‍ഷത്തില്‍ ആയിരത്തിലേറേ റണ്‍സ് തികയ്ക്കുന്ന ആദ്യ നായകനാണ് കോഹ്‌ലി. ആഭ്യന്തര മത്സരത്തിലൂടെ ടെസ്റ്റില്‍ 3000 റണ്‍സ് കടക്കുന്ന 11-ാമത് ഇന്ത്യന്‍ താരമാണ് കോഹ്‌ലി. ഇന്ത്യയില്‍വച്ച് കോഹ്‌ലി നേടുന്ന 11-ാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. ആഭ്യന്തര മത്സരത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്‌ലിയുടെ 8-ാം സെഞ്ചുറിയും.
തന്റെ 24-ാം സെഞ്ചുറിയിലൂടെ കോഹ്‌ലി മറികടന്നത് സച്ചിന്റെ റെക്കോര്‍ഡ് കൂടിയാണ്. അതിവേഗം 24 സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് കോഹ്‌ലി. നേരത്തെ ഇത് സച്ചിന്റെ പേരിലായിരുന്നു. സച്ചിന്‍ 125 ഇന്നിങ്‌സുകളില്‍നിന്നാണ് 24 സെഞ്ചുറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ കോഹ്‌ലി 123 ഇന്നിങ്‌സുകളില്‍നിന്നാണ് 24 സെഞ്ചുറി നേടിയത്. പട്ടികയില്‍ ഒന്നാമന്‍ ഡോണ്‍ ബ്രാഡ്മാനാണ്. വെറും 66 ഇന്നിങ്‌സുകളില്‍നിന്നാണ് ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ കോഹ്‌ലി നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിന് കോഹ്‌ലി മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്ക്‌സര്‍ക്കാറിന് ഒപ്പമെത്തി. ഈ പട്ടികയില്‍ ഒന്നാം സ്ഥാനം സുനില്‍ ഗവാസ്‌കറിനാണ്. ഗവാസ്‌കര്‍ നാലു സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയാണ് റെക്കോര്‍ഡിട്ടത്.
അഞ്ചു കലണ്ടര്‍ വര്‍ഷങ്ങളില്‍ കോഹ്‌ലി ഏഴോ അതിലധികമോ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെൻഡുല്‍ക്കര്‍ക്കൊപ്പമെത്താനും കോഹ്‌ലിക്കായി. 1996, 1998, 1999, 2001, 2010 എന്നീ വര്‍ഷങ്ങളില്‍ സച്ചില്‍ ഏഴോ അതിലധികമോ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 2012, 2014, 2016, 2017 എന്നീ വര്‍ഷങ്ങളിലാണ് കോഹ്‌ലി ഏഴോ അതിലേറെയോ സെഞ്ചുറികള്‍ നേടിയിട്ടുള്ളത്. ഓസീസ് താരങ്ങളായ റിക്കി പോണ്ടിങ്ങും സ്റ്റീവ് സ്മിത്തും നാലു കലണ്ടര്‍ വര്‍ഷങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
നായകനെന്ന നിലയില്‍ കോഹ്‌ലിയുടെ 17-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ടീമിനെ നയിച്ച് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാകുകയും ചെയ്തു കോഹ്‌ലി. 25 സെഞ്ചുറികളുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തും 19 സെഞ്ചുറികളുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങുമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.
All Hail the King @imVkohli
24th Test ton
17th as captain
4th century this year
2nd fastest to 24 Test ton
(More coming, we aren’t done yet) #TeamIndia#INDvWIpic.twitter.com/IgCw1K5JEk— BCCI (@BCCI) October 5, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.