ബാറ്റ്‌സ്മാന്മാരുടെ മിന്നും പ്രകടനത്തിന് പിന്നാലെ ബോളര്‍മാരും തിളങ്ങിയതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തൊപ്പിയില്‍ മറ്റൊരു പെന്‍തൂവല്‍ കൂടി.
ഇതിഹാസ താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോര്‍ഡാണ് കോഹ്ലി ഇന്ന് തകര്‍ത്തത്. ഏറ്റവും കൂടുതല്‍ തവണ എതിരാളികളെ ഫോളോ ഓണിന് അയച്ച ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് വിരാട് തിരുത്തിയത്. എട്ട് ഫോളോ ഓണുകളാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്. ഇതില്‍ രണ്ടും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലാണ്. അസറുദ്ദീന്‍ ഏഴ് വട്ടമാണ് എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിപ്പിച്ചത്.
മൂന്നാമതുള്ള ധോണി അഞ്ച് തവണയും നാലാമതുള്ള സൗരവ്വ് ഗാംഗുലി നാല് തവണയുമാണ് എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിച്ചത്. ഇപ്പോള്‍ നടക്കുന്ന പരമ്പരയുടെ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫോ ഓണ്‍ ചെയ്യിപ്പിച്ചിരുന്നു. 18 വര്‍ഷത്തിനിടെ തുടരെ തുടരെ രണ്ട് ടെസ്റ്റിലും ഫോളോ ഓണ്‍ ചെയ്യേണ്ടി വന്ന ആദ്യ ടീമാണ് ദക്ഷിണാഫ്രിക്ക. 26 വര്‍ഷത്തിനിടെ ഇതാദ്യമാണ് ഇന്ത്യ എതിരാളികളെ അടുത്തടുത്ത രണ്ട് ടെസ്റ്റിലും ഫോളോ ഓണ്‍ ചെയ്യിപ്പിക്കുന്നത്.
ഫോളോ ഓണിലും കാലിടറിയതോടെ റാഞ്ചി ടെസ്റ്റിലും ദക്ഷിണാഫ്രിക്ക വൻ തോൽവിയിലേക്ക്. ദക്ഷിണാഫ്രിക്കക്കെതിരെ 335 റൺസിന്റെ ലീഡാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ ഉയർത്തിയ 497 റൺസ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്സ് ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെന്ന നിലയിലാണ്. ഇന്ത്യയ്ക്കെതിരെ ഇനിയും 203 റൺസ് പിറകിലാണ് സന്ദർശകർ.