ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിരാട് കോഹ്ലി മറികടന്നത് രണ്ട് റെക്കോര്‍ഡുകള്‍. ഇതിഹാസ താരങ്ങളായ സച്ചിന് തെന്‍ഡുള്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ നാഴിക്കല്ലുകളാണ് കോഹ്ലി പിന്നിട്ടത്.
ഏകദിനത്തില്‍ എവേ മത്സരങ്ങളില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്. സച്ചിന്റെ പേരിലായിരുന്നു പ്രസ്തുത റെക്കോര്‍ഡ് ഇതുവരെ. 5,065 റണ്‍സാണ് വിദേശ മണ്ണില്‍ മുന്‍താരം നേടിയിട്ടുള്ളത്. 5,108 റണ്‍സാണ് കോഹ്ലിയുടെ പേരിലുള്ളത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനും കോഹ്ലിക്കായി. ഗാംഗുലിയുടേയും ദ്രാവിഡിന്റേയും റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2,001 റണ്‍സ് നേടിയിട്ടുള്ള സച്ചിനാണ് ഒന്നാമത്.
പ്രോട്ടീസിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളതും സച്ചിന് തന്നെയാണ്. റിക്കി പോണ്ടിങ്ങ് (1,879), കുമാര്‍ സംഗക്കാര (1,789), സ്റ്റീവ് വൊ (1,581), ശിവനരയ്ന് ചന്ദര്‍പോള്‍ (1,559) എന്നിവരാണ് സച്ചിന്റെ പിന്നിലായുള്ളത്.
Also Read: IND vs SA: വാന്‍ ഡെര്‍ ഡസെനും ബാവുമയ്ക്കും സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍