scorecardresearch

അവിശ്വസനീയം; മൊയീൻ അലിയുടെ പന്തിൽ കോഹ്‌ലി ബൗള്‍ഡ്, ഞെട്ടി ഇന്ത്യൻ നായകൻ

മൊയീൻ അലിയുടെ പന്ത് അക്ഷരാർത്ഥത്തിൽ ഒരു മാജിക് ബോൾ ആയിരുന്നു. സ്‌പിന്നിനെയും ടേണിനെയും പിന്തുണയ്‌ക്കുന്ന പിച്ചിൽ കോഹ്‌ലിയെ കറക്കുകയായിരുന്നു

അവിശ്വസനീയം; മൊയീൻ അലിയുടെ പന്തിൽ കോഹ്‌ലി ബൗള്‍ഡ്, ഞെട്ടി ഇന്ത്യൻ നായകൻ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്‌ടമായി. നായകൻ വിരാട് കോഹ്‌ലിയുടെ നിർണായക വിക്കറ്റ് ഇംഗ്ലണ്ട് സ്‌പിന്നർ മൊയീൻ അലി അതിസുന്ദരമായ ബോളിലൂടെ സ്വന്തമാക്കി. സംപൂജ്യനായാണ് കോഹ്‌ലി മടങ്ങിയത്. ഇന്ത്യൻ നായകൻ നേരിട്ടത് വെറും അഞ്ച് പന്തുകൾ മാത്രം.

മൊയീൻ അലിയുടെ പന്ത് അക്ഷരാർത്ഥത്തിൽ ഒരു മാജിക് ബോൾ ആയിരുന്നു. സ്‌പിന്നിനെയും ടേണിനെയും പിന്തുണയ്‌ക്കുന്ന പിച്ചിൽ കോഹ്‌ലിയെ കറക്കുകയായിരുന്നു മൊയീൻ അലിയുടെ പന്തുകൾ. 22-ാം ഓവറിലെ രണ്ടാം പന്തിലാണ് കോഹ്‌ലിയെ മൊയീൻ അലി വീഴ്‌ത്തിയത്. എന്നാൽ, വിക്കറ്റ് എങ്ങനെ പോയി എന്ന് കോഹ്‌ലിക്ക് ആദ്യം വ്യക്തമായില്ല. പന്ത് സ്റ്റംപിൽ കൊണ്ടിട്ടില്ലെന്നും കീപ്പറുടെ കൈ തട്ടി ബെയ്‌ൽസ് വീണതാകാമെന്നും കോഹ്‌ലി കരുതി. മൊയീൻ അലിയുടെ പന്ത് ബെയ്‌ൽസ് തെറിപ്പിച്ചതായി ടിവി റീപ്ലേകളിൽ നിന്ന് വ്യക്തമായി. കോഹ്‌ലി ഏറെ നിരാശനായാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് നേടിയിട്ടുണ്ട്. അർധ സെഞ്ചുറി നേടിയ രോഹിത് ശർമയ്‌ക്കൊപ്പം ഉപനായകൻ അജിങ്ക്യ രഹാനെയാണ് ക്രീസിൽ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli bowled moeen ali magical ball video

Best of Express