സമൂഹമാധ്യമങ്ങളിൽ ഓരോ സമയത്തും വിവിധ ചലഞ്ചുകൾ ട്രെൻഡിങ്ങാകാറുണ്ട്. അത്തരത്തിൽ ഈയിടെ ഏറെ ചർച്ച ചെയ്യപ്പെട്ടതും നിരവധി താരങ്ങൾ ആഘോഷിച്ചതുമായ ഒന്നായിരുന്നു ബോട്ടിൽ ക്യാപ് ചലഞ്ച്. ബോട്ടിൽ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് ചെയ്യുന്ന വീഡിയോകൾ സമൂമാധ്യമങ്ങളിൽ വലിയരീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
കൈ ഉപയോഗിച്ച് അല്ലാതെ ഒരു കുപ്പിയുടെ അടപ്പ് തുറക്കുക എന്നതാണ് ബോട്ടിൽ ക്യാപ് ചലഞ്ച്. ചിലർ കാലുപയോഗിച്ച് ചവിട്ടി തുറന്നപ്പോൾ മറ്റ് പലവഴികളും ഉപയോഗിച്ചവരും ഉണ്ട്. ചാലഞ്ച് ഏറ്റെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും ശിഖർ ധവാനും ബാറ്റിങ് ഷോട്ടിലൂടെയാണ് അടപ്പ് തുറന്നത്. ഏറ്റവും ഒടുവിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.
Better late than never.#BottleCapChallenge pic.twitter.com/mjrStZxxTi
— Virat Kohli (@imVkohli) August 10, 2019
എന്നാൽ യുവരാജും ധവാനും ചെയ്തതുപോലെ ബോൾ ഉപയോഗിച്ചല്ല കോഹ്ലി അടപ്പ് തുറന്നത്. ബാറ്റുകൊണ്ട് മാത്രമാണ് കോഹ്ലി ചലഞ്ച് പൂർത്തിയാക്കിയത്.
Yuvi Paaji, here is my #BottleCapChallenge! This is the first time I am picking my bat up after my injury..feels good to be back! @YUVSTRONG12 pic.twitter.com/NaFADCbV8K
— Shikhar Dhawan (@SDhawan25) July 18, 2019
Laureus Ambassador @YUVSTRONG12 with his own twist on the #BottleCapChallenge…
What you got @MichaelVaughan? pic.twitter.com/ac7dKYf79C
— Laureus (@LaureusSport) July 8, 2019
കോഹ്ലിയുടെ ബോട്ടിൽ ക്യാപ് ചലഞ്ചിന് രവി ശാസ്ത്രിയുടെ കമന്ററി കൂടി ആയതോടെ വീഡിയോ ഹിറ്റ്. ബാറ്റ് ഉപയോഗിച്ച് കുപ്പിയുടെ അടപ്പ് കോഹ്ലി തെറിപ്പിച്ചപ്പോൾ എന്തൊരു ഷോട്ടാണ്? എന്ന് രവി ശാസ്ത്രി പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.