Latest News

കോഹ്‌ലിയെ കേക്കിൽ കുളിപ്പിച്ച് അനുഷ്‌ക; പിറന്നാൾ മുത്തം, വീഡിയോ

ഇന്ത്യൻ നായകനും റെക്കോർഡുകളുടെ തോഴനുമായ വിരാട് കോഹ്‌ലിക്ക് ഇന്ന് 32-ാം ജന്മദിനം

ആർസിബി ക്യാംപിൽ വിരാട് കോഹ്‌ലിയുടെ ജന്മദിന ആഘോഷം പൊടിപൊടിച്ചു. കേക്ക് മുറിച്ചും സുഹൃത്തുക്കൾക്കൊപ്പം സന്തോഷം പങ്കിട്ടും കോഹ്‌ലി തന്റെ 32-ാം ജന്മദിനം ആഘോഷിക്കുകയായിരുന്നു. ഭാര്യയും നടിയുമായ അനുഷ്‌ക ശർമയ്‌ക്ക് കേക്ക് മുറിച്ച് നൽകിയ കോഹ്‌ലി തന്റെ പ്രിയതമയ്‌ക്ക് പിറന്നാൾ മുത്തവും നൽകി. യുസ്‌വേന്ദ്ര ചഹൽ അടക്കമുള്ള താരങ്ങളും ആഘോഷങ്ങളിൽ പങ്കെടുത്തു. കോഹ്‌ലിയെ കേക്കിൽ കുളിപ്പിച്ചെടുത്തു. ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്.

സച്ചിന്റെ റെക്കോർഡുകൾ പഴംങ്കഥയാക്കാൻ ഒരാൾ ജനിച്ചു; കിങ് കോഹ്‌ലിക്ക് 32-ാം ജന്മദിനം

ഇന്ത്യൻ നായകനും റെക്കോർഡുകളുടെ തോഴനുമായ വിരാട് കോഹ്‌ലിക്ക് ഇന്ന് 32-ാം ജന്മദിനം. തങ്ങളുടെ പ്രിയ താരത്തിന് ജന്മദിനാശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം. ഐപിഎൽ മത്സരങ്ങളുടെ ഭാഗമായി കോഹ്‌ലി ഇപ്പോൾ യുഎഇയിലാണ്. കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐപിഎല്ലിന്റെ പ്ലേ ഓഫിൽ പ്രവേശിച്ചിട്ടുണ്ട്. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും കോഹ്‌ലിക്കൊപ്പം യുഎഇയിലുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തങ്ങളുടെ പ്രിയ നായകന് ജന്മദിനാശംസകൾ നേർന്നു.

ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾക്ക് ഉടമയാണ് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡുകൾ പഴംങ്കഥയാക്കി മുന്നേറുകയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നായകൻ. വ്യക്തിഗത മികവിനൊപ്പം ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിലും തന്റെ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് കളത്തിൽ മിന്നും പ്രകടനം പുറത്തെടുക്കുന്ന കോഹ്‌ലി തന്റെ കരിയറിൽ പല നാഴികകല്ലും ഇതിനോടകം മറികടന്നു കഴിഞ്ഞു.

Also Read: പ്ലേ ഓഫിൽ കയറാനുള്ള പ്രകടനം ഞങ്ങൾ നടത്തിയിട്ടുണ്ട്, ബാറ്റ്‌സ്‌മാൻമാർ കൂടുതൽ കരുത്തരാകും: കോഹ്‌ലി

2008ൽ ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് നേടിത്തന്ന നായകൻ കൂടിയായ വിരാട് കോഹ്‌ലി അതേവർഷം തന്നെ സീനിയർ ടീമിലും അരങ്ങേറ്റം കുറിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിടെയായിരുന്നു ചേട്ടന്മാരുടെ നീലകുപ്പായത്തിൽ കോഹ്‌ലിയും എത്തിയത്. എന്നാൽ അടുത്ത മത്സരത്തിനായി 2009ലെ ചാംപ്യൻസ് ട്രോഫി വരെ താരത്തിന് കാത്തിരിക്കേണ്ടി വന്നു. അതേസമയം ഈ കലയാളവിൽ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിക്കുന്ന തിരക്കിലായിരുന്നു കോഹ്‌ലി.

സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് വിരാട് കോഹ്‌ലിയെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും 50ലധികം റൺ ശരാശരിയുള്ള ഏകതാരമാണ് കോഹ്‌ലി. ഈ സ്ഥിരതയാർന്ന പ്രകടനമാണ് വിരാട് കോഹ്‌ലിയുടെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ. ആക്രമണത്തിനൊപ്പം വിക്കറ്റ് നഷ്ടപ്പെടാതെ നോക്കാനും അതീവ ശ്രദ്ധാലുവായ കോഹ്‌ലിയുടെ പേരിൽ നിരവധി റെക്കോർഡുകളാണ് രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ എഴുതപ്പെട്ടിട്ടുള്ളത്.

ഐസിസി ഏകദിന റാങ്കിങ്ങിൽ 890 പോയിന്റെന്ന നാഴികകല്ല് പിന്നിടുന്ന ആദ്യ താരമാണ് കോഹ്‌ലി. സച്ചിൻ ടെൻഡുൽക്കറിന്റെ പേരിലുണ്ടായിരുന്ന 887 പോയിന്റായിരുന്നു അതുവരെയുള്ള ഏറ്റവും ഉയർന്ന പോയിന്റ്.

Also Read: ആഭ്യന്തര ക്രിക്കറ്റിലെയും പുലിക്കുട്ടി; വിരാട് കോഹ്‌ലിയുടെ ആഭ്യന്തര റെക്കോർഡുകൾ

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ സുനിൽ ഗവാസ്കറിന് ശേഷം 900 പോയിന്റ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരവും കോഹ്‌ലി തന്നെ. ടെസ്റ്റ് റാങ്കിങ്ങിലെ ഏറ്റവും ഉയർന്ന പോയിന്റും കോഹ്‌ലിയുടെ അക്കൗണ്ടിൽ തന്നെ, 922 പോയിന്റ്.

ടെസ്റ്റ് ക്രിക്കറ്റിൽ നായകന്റെ കുപ്പായത്തിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറികളെന്ന റെക്കോർഡും കോഹ്‌ലിയുടെ പേരിലാണ്. ആറ് ഇരട്ടെ സെഞ്ചുറികൾ പൂർത്തിയാക്കിയ കോഹ്‌ലി ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയുടെ 5 ഇരട്ട സെഞ്ചുറികളെന്ന റെക്കോർഡാണ് മറികടന്നത്. നായകനെന്ന നിലയിൽ ഒരു കലണ്ടർ വർഷം ആറ് ഏകദിന സെഞ്ചുറികൾ നേടിയ ഏകതാരവും കോഹ്‌ലിയാണ്. 2017ലും 2018ലും കോഹ്‌ലി ഈ നേട്ടം ആവർത്തിച്ചു.

2018 ഒക്ടോബറിൽ അതിവേഗം ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന താരമായും കോഹ്‌ലി മാറി. 205 ഇന്നിങ്സുകളിൽ നിന്നാണ് താരം ഇത്രയും റൺസ് അടിച്ചെടുത്തത്. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറിന് 10000 റൺസിലെത്താൻ വേണ്ടി വന്നത് 259 ഇന്നിങ്സുകളാണ്. രാഹുൽ ദ്രാവിഡ് ഈ നേട്ടത്തിലെത്താൻ പത്ത് വർഷവും 317 ദിവസവും വേണ്ടി വന്നപ്പോൾ കോഹ്‌ലിക്ക് വേണ്ടി വന്നത് പത്ത് വർഷവും 68 ദിവസവും മാത്രം.

2008-2009 സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ534 റൺസുമായി ടോപ് സ്കോററായ കോഹ്‌ലിയുടെ ബാറ്റിങ് ശരാശരി 89 റൺസായിരുന്നു. നാല് സെഞ്ചുറികളാണ് ആ ടൂർണമെന്റിൽ കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. വിജയ് ഹസാരെ ട്രോഫിയിൽ മുമ്പ് പല താരങ്ങളും മൂന്ന് സെഞ്ചുറി വരെ നേടിയിട്ടുണ്ടെങ്കിലും ഒരു സീസണിൽ തന്നെ നാല് സെഞ്ചുറിയെന്ന നേട്ടത്തിലാദ്യമെത്തിയത് കോഹ്‌ലിയാണ്.

ഐപിഎല്ലിൽ 5500 റൺസ് തികച്ച താരം ഇത്തവണ ടീമിനെ പ്ലേ ഓഫിലെത്തിച്ചിട്ടുണ്ട്. കിരീടം മോഹം സാധ്യമാക്കിയാൽ ആ കുറവുകൂടി നികത്താൻ താരത്തിനാകും.

ക്രിക്കറ്റിന്റെ എല്ലാ മുഖങ്ങളിലും തിളങ്ങാൻ സാധിച്ച താരമാണ് കോഹ്‌ലി. അതുകൊണ്ട് തന്നെയാണ് സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായി കോഹ്‌ലി പരിഗണിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും. ക്രിക്കറ്റ് രാജവിന്, കിങ് കോഹ്‌ലിക്ക് പിറന്നാളാശംസകൾ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli birthday records age birth date

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com