ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ 29-ാം പിറന്നാളാണ് ഇന്ന്. ഇന്ത്യ-ന്യൂസിലൻഡ് മൽസരത്തിനുപിന്നാലെ ഇന്നലെ ഇന്ത്യൻ താരങ്ങൾ കോഹ്‌ലിയുടെ പിറന്നാൾ ഗംഭീരമായി തന്നെ ആഘോഷിച്ചു. കേക്കിൽ കോഹ്‌ലിയെ കുളിപ്പിച്ചായിരുന്നു സഹതാരങ്ങൾ തങ്ങളുടെ സ്നേഹം വെളിപ്പെടുത്തിയത്. പക്ഷേ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം വീട്ടലിന്റെ ദിവസം കൂടിയായിരുന്നു.

കഴിഞ്ഞ ഒക്ടോബർ 11 ന് പാണ്ഡ്യയുടെ പിറന്നാളായിരുന്നു. അന്ന് പാണ്ഡ്യയെ ഇന്ത്യൻ താരങ്ങൾ കേക്കിൽ കുളിപ്പിച്ചിരുന്നു. യുസ്‌വേന്ദ്ര ചാഹൽ, രോഹിത് ശർമ ഉൾപ്പെടെയുളളവർ പാണ്ഡ്യയെ വെറുതെ വിട്ടില്ല. കേക്ക് പാണ്ഡ്യയ്ക്കുനേരെ വാരിവാരിയെറിഞ്ഞു. പിറന്നാൾ ആഘോഷത്തിനുപിന്നാലെ പാണ്ഡ്യ തന്റെ ട്വിറ്റർ പേജിൽ ആഘോഷത്തിന്റെ വിഡിയോ ഷെയർ ചെയ്ത് ഇങ്ങനെ എഴുതി- ‘എല്ലാവരുടെയും പിറന്നാൾ വരും. പ്രതികാരം മധുരമായിരിക്കും’.

ഇന്നലെ പാണ്ഡ്യയ്ക്ക് പ്രതികാരം ചെയ്യാനുളള ദിവസമായിരുന്നു. തന്നെപ്പോലെ കോഹ്‌ലിയെയും കേക്കിൽ കുളിപ്പിച്ച് പ്രതികാരം വീട്ടി. അതിനുശേഷം കേക്കിൽ കുളിച്ചുനിൽക്കുന്ന കോഹ്‌ലിക്കൊപ്പമുളള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഒപ്പം എഴുതിയത് ഇങ്ങനെ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ