ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലിയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി സഹതാരങ്ങൾ. മുപ്പതാം ജന്മദിനത്തിൽ വലിയ വെളിപ്പെടുത്തലുകളാണ് ഇന്ത്യൻ ടീം അംഗങ്ങൾ നടത്തിയിരിക്കുന്നത്. കോഹ്‍ലിയെ ഞെട്ടിച്ചത് മുൻ നായകൻ ധോണിയും യുവതാരം ഋഷഭ് പന്തുമാണ്.

ബിസിസിഐയാണ് സഹതാരങ്ങളുടെ ആശംസകൾ ഉൾപ്പെടുത്തി വിഡീയോ തയ്യാറാക്കിയിരിക്കുന്നത്. കോഹ്‍ലിയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ധോണിയുടെ ആശംസ. കോഹ്‍ലി ഒരു പബ്ജി ആരാധകനാണെന്ന് തനിക്കറിയാമെന്നും, മനീഷ് പാണ്ഡെയെ പബ്ജി വിഡീയോ ഗെയിം കളിക്കാൻ പഠിപ്പിക്കണമെന്നും ധോണ് കോഹ്‍ലിയോട് അവശ്യപ്പെടുന്നു.

ധോണിയുടെ പകരക്കാരനായി ഇന്ത്യൻ ടീമിൽ സജ്ജീവമാകുന്ന ഋഷഭ് പന്തിന്റെ വകയായിരുന്നു മറ്റൊരു വെളിപ്പെടുത്തൽ. ക്രിക്കറ്റിൽ മാത്രമേ കോഹ്‍ലി മികച്ചു നിൽക്കുന്നുള്ളു. ഫിഫ ഗെയിംമിലും കൂടി ശ്രദ്ധിക്കണമെന്നാണ് പന്തിന്റെ പക്ഷം. കഴിഞ്ഞ മത്സരത്തിൽ കോഹ്‍ലിയെ താൻ പരാജയപ്പെടുത്തിയെന്നും പന്ത് വീഡിയോയിൽ അവകാശപ്പെടുന്നു.

മികച്ച ഫോമും തകർപ്പൻ അടികളോടും ഒപ്പം സൗന്ദര്യവും നിലനിർത്തണമെന്നാണ് കേദാർ ജാദവിന്റെ ഉപദേശം. ഇന്ത്യൻ ടീമിനെ എന്നും മികച്ചതാക്കി നിലനിർത്തണമെന്ന് കാർത്തിക് ആശംസിച്ചപ്പോൾ, ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞത് കോഹ്‍ലിയുടെ 25-ാം ജന്മദിനമാണിതെന്നാണ്, അങ്ങനെയാണ് താൻ കരുതുന്നതെന്നും.

രവീന്ദ്ര ജഡേജ, ശിഖർ ധവാൻ, കേദാർ ജാദവ്, കെ എൽ രാഹുൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, ദിനേശ് കാർത്തിക് ഉൾപ്പടെയുള്ള സീനിയർ താരങ്ങളെല്ലാം നായകന് ആശംസകളുമായി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. ഒപ്പം യുവതാരങ്ങളും. നായകന്റെ പിറന്നാൾ ദിനം ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം അംഗങ്ങൾ.

തന്റെ നല്ലപാതിക്ക് ഏറ്റവും റൊമാന്റിക്കായ പിറന്നാള്‍ ആശംസകളാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ നേര്‍ന്നിരിക്കുന്നത്. കോഹ്ലിയുടെ ജന്മത്തിന് ദൈവത്തോട് നന്ദി പറയുകയാണ് അനുഷ്‌ക ചെയ്തത്.

View this post on Instagram

Thank God for his birth

A post shared by AnushkaSharma1588 (@anushkasharma) on

കോഹ്ലിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് അനുഷ്‌കയുടെ ആശംസ. നെറ്റിയില്‍ കുറിതൊട്ട് ഇരുവരും ഷാളുകൊണ്ട് പുതച്ച് ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ചുനില്‍ക്കുന്ന മനോഹരമായ ചിത്രത്തിനു കീഴെ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook