ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സും തമ്മിൽ വാക്പോര്. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് പുറത്തായതിനു പിന്നാലെയായിരുന്നു സംഭവം. മുഹമ്മദ് സിറാജാണ് റൂട്ടിനെ വീഴ്ത്തിയത്. റൂട്ടിന്റെ വിക്കറ്റ് വീണതോടെ സിറാജിനെ സ്റ്റോക്സ് എന്തോ പറയുകയും കോഹ്ലി ഇടപെടുകയുമായിരുന്നു.
ഇംഗ്ലണ്ട് കടുത്ത സമ്മർദത്തിൽ നിൽക്കുമ്പോഴാണ് ജോ റൂട്ടിന്റെ വിക്കറ്റ് വീണത്. അഞ്ചു റൺസെടുത്ത ഇംഗ്ലണ്ട് നായകനെ എൽബിഡബ്ല്യുവിൽ സിറാജ് കുടുക്കുകയായിരുന്നു. സ്റ്റോക്സിനെ ഇത് പ്രകോപിതനാക്കുകയും സിറാജിനെ എന്തോ പറയുകയും ചെയ്തു. ഇതുകണ്ട കോഹ്ലി അവിടേക്കെത്തുകയും സ്റ്റോക്സുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. അംപയർ എത്തിയാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.
Virat – Ben Stokes
Ben – Yeah ,Virat What you saying ?
Virat – Nothing,you won't get it
Ben – Ohh I got it #INDvsENG#ViratKohli#benstokespic.twitter.com/7BCZhHicEt— ¶ Mahesh ¶ (@CloudyMahesh) March 4, 2021
ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 205 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ നാലും അശ്വിൻ മൂന്നും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വീഴ്ത്തി. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റ് നേടി. ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണർമാരായ ക്രാവ്ലി ഒൻപത് റൺസും സിബ്ലി രണ്ട് റൺസും റൂട്ട് അഞ്ച് റൺസും നേടിയാണ് പുറത്തായത്. ക്രാവ്ലിയെയും സിബ്ലിയെയും അക്ഷർ പട്ടേൽ പുറത്താക്കിയപ്പോൾ റൂട്ടിനെ സിറാജ് വീഴ്ത്തി. അർധ സെഞ്ചുറി നേടിയ ബെൻ സ്റ്റോക്സിനെ വാഷിങ്ടൺ സുന്ദറാണ് പുറത്താക്കിയത്.
Read More: ‘വിസിൽപോട്’; ഐപിഎൽ ആരവത്തിനായി ‘തല’യെത്തി
സാക് ക്രാവ്ലി (9), ജോം സിബ്ലി (2), ജോണി ബെയർസ്റ്റോ (28), ജോ റൂട്ട് (5), ബെൻ സ്റ്റോക്സ് (55), ഓലി പോപ് (29), ഡ്വെയ്ൻ ലോറൻസ് (46), ബെൻ ഫോക്സ് (1), ഡോം ബെസ് (3), ജാക് ലീച്ച് (7), ജെയിംസ് ആൻഡേഴ്സൺ (10).
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook