ഐപിഎല്ലിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. അഞ്ചാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടാണ് തോറ്റത്. അഞ്ചു വിക്കറ്റിനായിരുന്നു കൊൽക്കത്ത ജയിച്ചത്.

84 റൺസാണ് കോഹ്‌ലി കൊൽക്കത്തയ്ക്ക് എതിരെ നേടിയത്. കൊൽക്കത്തയ്ക്ക് എതിരെ തോറ്റെങ്കിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകൻ വിരാട് കോഹ്‌ലി തലയുയർത്തിയാണ് മടങ്ങിയത്. ടി 20 യിൽ 8000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് കോഹ്‌ലി കൈവരിച്ചത്. സുരേഷ് റെയ്നയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് കോഹ്‌ലി.

വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്‌ലിനു ശേഷം കുറഞ്ഞ ഇന്നിങ്സുകളിൽനിന്നും അതിവേഗം 8000 റൺസെടുക്കുന്ന താരമായും കോഹ്‌ലി മാറി. 256 മാച്ചുകളിൽനിന്നാണ് കോഹ്‌ലി 8000 റൺസെടുത്തത്. സുരേഷ് റെയ്ന 300 മാച്ചുകളിൽനിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. ടി 20 യിൽ കോഹ്‌ലിയുടെ പേരിൽ നാലു സെഞ്ചുറികളും 58 അർധ സെഞ്ചുറികളുമുണ്ട്.

Read: കൊടുങ്കാറ്റായി വീശിയടിച്ച് ആന്ദ്ര റസല്‍; ബെംഗളൂരുവിന്റെ റണ്‍മല തവിടു പൊടി

കോഹ്‌ലിക്കും റെയ്നയ്ക്കും പുറമേ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഈ നേട്ടം കൈവരിക്കാനുളള ഒരുക്കത്തിലാണ്. നിലവിൽ 7902 റൺസാണ് ടി 20 യിൽ രോഹിത്തിന്റെ പേരിലുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook