സച്ചിനും ദ്രാവിഡിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി

സെഞ്ചൂറിയൻ ടെസ്റ്റിൽ നേടിയ സെഞ്ചുറിയാണ് കോഹ്‌ലിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്

ഐസിസിയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയതിനുപിന്നാലെ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ 900 പോയിന്റ് നേടിയിരിക്കുകയാണ് കോഹ്‌ലി. സുനിൽ ഗവാസ്കറിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനാണ് കോഹ്‌ലി. സെഞ്ചൂറിയൻ ടെസ്റ്റിൽ നേടിയ സെഞ്ചുറിയാണ് കോഹ്‌ലിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.

തന്റെ 50-ാമത് ടെസ്റ്റിലൂടെയാണ് ഗവാസ്കർ ഈ നേട്ടം സ്വന്തമാക്കിയത്. 1979 ൽ ഓവലിൽ നടന്ന ടെസ്റ്റിൽ 13 ഉം 221 ഉം റൺസും ഗവാസ്കർ നേടിയിരുന്നു. ഇതോടെയാണ് ഗവാസ്കറിന്റെ പോയിന്റ് 887 ൽനിന്ന് 916 ആയി ഉയർന്നത്. ഗവാസ്കറിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് കൂടിയായിരുന്നു ഓവലിലേത്.

സെഞ്ചൂറിയനിൽ കോഹ്‌ലി തന്റെ 21-ാമത് സെഞ്ചുറിയാണ് നേടിയത്. കോഹ്‌ലിയുടെ 65-ാമത് ടെസ്റ്റ് മൽസരമായിരുന്നു സെഞ്ചൂറിയനിലേത്. സെഞ്ചൂറിയനിൽ നേടിയ സെഞ്ചുറിയണ് കോഹ്‌ലിയുടെ പോയിന്റ് 880 ൽ നിന്ന് 900 ആക്കി ഉയർത്തിയത്.

സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് എന്നീ ഇന്ത്യൻ താരങ്ങളും 900 പോയിന്റിന് സമീപമെത്തിയിരുന്നു. പക്ഷേ ഇരുവർക്കും 900 തൊടാനായില്ല. 2002 ൽ സച്ചിൻ 898 പോയിന്റും 2005 ൽ ദ്രാവിഡ് 892 പോയിന്റും സ്വന്തമാക്കിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ 900 പോയിന്റ് നേടുന്ന 31-ാമത് ബാറ്റ്സ്മാന്മാണ് വിരാട് കോഹ്‌ലി. ഡോൺ ബ്രാഡ്മാനാണ് (961 പോയിന്റ്) പട്ടികയിൽ ഒന്നാമൻ. സ്റ്റീവ് സ്മിത്ത് (947), ലെൻ ഹട്ടൺ (945), റിക്കി പോണ്ടിങ് (942), ജാക് ഹോബ്സ് (942) എന്നിവരാണ് ബ്രാഡ്മാന് പിന്നിലുളളത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli becomes second india batsman to reach 900 point mark

Next Story
വിരാട് കോഹ്‌ലി ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ
The moderation of comments is automated and not cleared manually by malayalam.indianexpress.com