ബെംഗളൂരു: റെക്കോർഡുകൾ എന്നും ഒരു വീക്‌നെസാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക്. ഓരോ തവണയും ബാറ്റുമായി ക്രീസിലെത്തുമ്പോൾ രാജ്യന്തര ക്രിക്കറ്റിൽ പുതിയ അധ്യായങ്ങൾ എഴുതി ചേർക്കാനും പഴയ റെക്കോർഡുകൾ തിരുത്തി കുറിക്കാനും കോഹ്‌ലി ശ്രമിക്കാറും വിജയിക്കാറുമുണ്ട്. ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ നായകൻ മറ്റൊരു റെക്കോർഡ് തിരുത്തി. നായകനെന്ന നിലയിൽ അതിവേഗം 5000 റൺസ് തികയ്ക്കുന്ന താരമായാണ് കോഹ്‌ലി മാറിയത്.

Also Read: ചെങ്കോട്ടയിൽ ചെകുത്താന്മാർക്കും രക്ഷയില്ല; അപരാജിത കുതിപ്പ് തുടർന്ന് ലിവർപൂൾ

നായകനെന്ന നിലയിൽ കളിച്ച കളിച്ച 82-ാം ഇന്നിങ്സിൽ നിന്നുമാണ് കോഹ്‌ലി 5000 റൺസെന്ന നാഴികകല്ല് പിന്നിട്ടത്. മുൻ നായകൻ എം.എസ്.ധോണിക്ക് ഈ നേട്ടത്തിലെത്താൻ വേണ്ടി വന്നത് 127 ഇന്നിങ്സുകളായിരുന്നു. മുൻ ഓസിസ് നായകൻ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. പോണ്ടിങ് 131 മത്സരങ്ങളിൽ നിന്ന് 5000 കടന്നപ്പോൾ സൗത്ത് ആഫ്രിക്കൻ നായകനായിരുന്ന ഗ്രെയിം സ്മിത്തിന് വേണ്ടി വന്നത് 135 മത്സരങ്ങളാണ്.

പരമ്പര വിജയികളെ തീരുമാനിക്കുന്ന നിർണായകമായ മൂന്നാം മത്സരത്തിലായിരുന്നു ചരിത്രമെഴുതിയ വിരാട് കോഹ്‌ലിയുടെ മറ്റൊരു ഇന്നിങ്സ്. 89 റൺസുമായി ഇന്ത്യൻ വിജയത്തിൽ നിർണായകമായതും കോഹ്‌ലിയുടെ ഇന്നിങ്സായിരുന്നു. പരമ്പരയിലെ താരമായും വിരാട് കോഹ്‌ലി തിരഞ്ഞെടുക്കപ്പെട്ടു.

Also Read: കുതിക്കും ചീറ്റപ്പുലി പോലെ; ലബുഷെയ്നെ പുറത്താക്കാൻ കോഹ്‌ലിയുടെ മാസ്മരിക ക്യാച്ച്, വീഡിയോ

സെഞ്ചുറിയുമായി രോഹിതും അർധസെഞ്ചുറിയുമായി നായകൻ വിരാട് കോഹ്‌ലിയും തിളങ്ങിയ മത്സരത്തിൽ ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കുകയായിരുന്നു. നിർണായകമായ മൂന്നാം മത്സരത്തിൽ സന്ദർശകർ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം ഇന്ത്യ രണ്ട് ഓവർ ബാക്കി നിൽക്കെ മറികടന്നു. ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും രാജ്കോട്ടിലും ബാംഗ്ലൂരിലും ജയമറിഞ്ഞ് ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook