കൊൽക്കത്ത: ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് മത്സരത്തോടെയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയെ നയിച്ച 53-ാം ടെസ്റ്റിലാണ് കോഹ്‌ലിയുടെ ചരിത്ര നേട്ടം. അന്താരാഷ്ട്ര തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമാണ് കോഹ്‌ലി.

Read More: അർധസെഞ്ചുറി തികച്ച് പൂജാരയും കോഹ്‌ലിയും; ആദ്യ ദിനം തന്നെ ലീഡ് ഉയർത്തി ഇന്ത്യ

ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്‍പ് കോഹ്‌ലിക്ക് 32 റണ്‍സ് ആവശ്യമായിരുന്നു ഈ ചരിത്ര നേട്ടത്തിലേക്കെത്താന്‍. ബംഗ്ലാദേശിനെതിരെ വ്യക്തിഗത സ്‌കോര്‍ 32 റണ്‍സില്‍ എത്തിയതോടെ കോഹ്‌ലി റെക്കോര്‍ഡ് സ്വന്തമാക്കി. നിലവിൽ ക്യാപ്റ്റൻ എന്ന നിലയിൽ 5000ത്തിന് മുകളിൽ റൺസ് നേടിയിട്ടുള്ള നായകന്മാർ മാത്രമേ ഉള്ളു എന്നത് കോഹ്‌ലിയുടെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.

നായകനായി 5000റൺസിന് മുകളിൽ നേടിയവരിൽ ദക്ഷിണാഫ്രിക്കൻ നായകനായിരുന്ന ഗ്രെയിം സ്മിത്താണ് പട്ടികയിൽ ഒന്നാമതുള്ളത്(8659 റൺസ്)ഓസ്ട്രേലിയയുടെ അലൻ ബോർഡർ(6623),റിക്കി പോണ്ടിങ്(6542),വെസ്റ്റിൻഡീസിന്റെ ക്ലൈവ് ലോയ്ഡ്( 5233), ന്യൂസിലന്‍ഡിന്റെ സ്റ്റീഫന്‍ ഫ്ലെമിംഗ്(5156) എന്നിവരാണ് പട്ടികയിൽ കോഹ്‌ലിയുടെ മുകളിലുള്ള മറ്റ് താരങ്ങൾ.

ഡേ നൈറ്റ് ടെസ്റ്റിനിറങ്ങുമ്പോള്‍ 52 മത്സരങ്ങളില്‍ 4968 റണ്‍സായിരുന്നു കോഹ്‌ലിയുടെ പേരിലുണ്ടായിരുന്നത്. ഇന്‍ഡോറില്‍ നടന്ന ആദ്യ ടെസ്റ്റിലും നേട്ടം മറികടക്കാനുളള അവസരമുണ്ടായിരുന്നെങ്കിലും കോഹ്‌ലി പൂജ്യത്തിന് പുറത്തായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook