/indian-express-malayalam/media/media_files/uploads/2019/11/shami-kohli.jpg)
മുഹമ്മദ് ഷമിയില്‍നിന്ന് എങ്ങനെ റിസള്‍ട്ട് ഉണ്ടാക്കണമെന്ന് നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് വ്യക്തമായി അറിയാം. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ കോഹ്‌ലി അത് കാണിച്ചുതന്നിരിക്കുകയാണ്.
പതിവിലും ആവേശഭരിതനായാണ് കോഹ്‌ലി ഇന്ന് കളിക്കളത്തിലെത്തിയത്. കളിക്കിടെ കോഹ്‌ലി, കോഹ്‌ലി എന്ന് ആര്‍പ്പുവിളിച്ച കാണികളോട് തനിക്കല്ല ഷമിയ്ക്ക് വേണ്ടിയാണ് കൈയടിക്കേണ്ടത് എന്ന് പറയുന്ന നായകന്റെ വീഡിയോ ക്രിക്കറ്റ് ലോകത്ത് വാര്‍ത്തയായിരിക്കുകയാണ്. നായകന്റെ ഈ പ്രോത്സാഹനത്തിന് ഷമി മറുപടി പറഞ്ഞത് രണ്ട് പന്തില്‍ രണ്ട് വിക്കറ്റുകള്‍ എടുത്താണ്. ഇതോടെ ബംഗ്ലാദേശ് മധ്യനിരയുടെ ചെറുത്തുനില്‍പ്പും അവസാനിച്ചു.
- Captain asks crowd to cheer for Shami not for him.
- Next bowl Shami got a wicket!!#TeamIndiapic.twitter.com/jmpmZ9XsRv
— Umar (@YyoungDesi4) November 14, 2019
ടീ ബ്രേക്കിന് പിരിയും മുമ്പായിരുന്നു സംഭവം. മുഷ്ഫിഖൂര്‍ റഹീം ബംഗ്ലാദേശിനായി ചെറുത്തു നില്‍പ്പ് തുടരുകയായിരുന്നു. ഇതിനിടെ തനിക്കു വേണ്ടി ആരവം മുഴങ്ങിയിരിക്കുന്ന കാണികളോടായി 'എന്റെ പേരെന്തിനാണ് പറയുന്നത്. ഷമിയ്ക്ക് കൈയടിക്കൂ. അവനാണ് പന്തെറിയുന്നത്' എന്ന് പറയുകയായിരുന്നു. ഉടനെ തന്നെ ഷമി ഇതിനുള്ള മറുപടി പറഞ്ഞു.
Three images - Kohli talks to Shami, Shami castles Mushfiqur next ball and then the 'I told you so' gesture by Kohli. #INDvsBANpic.twitter.com/9qRZXJxyTH
— Gav Joshi (@Gampa_cricket) November 14, 2019
മുഷിയുടെ വിക്കറ്റെടുത്ത ഷമി പിന്നാലെ ഒരു ഇന്‍സ്വിങറിലൂടെ മെഹ്ദി ഹസനെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി. ഇതോടെ ബംഗ്ലാദേശ് പതറി. 150 റണ്‍സിനായിരുന്നു ബംഗ്ലാദേശ് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 86-1 എന്ന നിലയിലാണ് ഇന്നത്തെ കളി അവസാനിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.