പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഉൾപ്പെടെ നിരവധി പ്രമുഖരാണ് വിരാട് കോഹ്ലി-അനുഷ്ക ശർമ വിവാഹ റിസപ്ഷന് എത്തിയത്. ഇറ്റലിയിലെ വിവാഹത്തിനുശേഷം ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഒരുക്കിയ രാജകീയ വിരുന്നിൽ പങ്കെടുക്കാനാണ് രാഷ്ട്രീയ രംഗത്തെയും ക്രിക്കറ്റ് രംഗത്തെയും പ്രമുഖർ എത്തിയത്. വിരുന്നിൽ ഏവരുടെയും ശ്രദ്ധ നേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. എന്നാൽ മോദിയെക്കാൾ ഏവരുടെയും മനം കവർന്നത് ഒരു കുട്ടി താരമായിരുന്നു.
ശിഖർ ധവാന്റെ മകൻ സൊരാവർ ആയിരുന്നു ആ കുട്ടി സെലിബ്രിറ്റി. അനുഷ്കയുടെ മാറിൽ തല ചായ്ച്ചു കിടന്നുറങ്ങുന്ന സൊരാവറിന്റെ ചിത്രം ഏവരുടെയും മനം കവരുന്നതാണ്. ഭാര്യ അയേഷയ്ക്കും മക്കൾക്കും ഒപ്പമാണ് ധവാൻ റിസപ്ഷന് എത്തിയത്. സൊരാവറിനും ധവാനുമൊപ്പം കോഹ്ലി നൃത്തം ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സബ്യാസാചി മുഖർജി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞാണ് വിരുഷ്ക ദമ്പതികൾ റിസപ്ഷന് എത്തിയത്. 500 ഓളം പേരാണ് ഡൽഹിയിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തത്. ഡിസംബർ 26 ന് മുംബൈയിലും റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.
And another one. Virat dancing with @SDhawan25 @gurdasmaan & Zoravar pic.twitter.com/iDsextsvL9
— Captains (@dhonikohli_fc) December 22, 2017