ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കാനായിരുന്നു വിരാട് കോഹ്‌ലിയുടെ പ്ലാൻ. എന്നാൽ സറെയ്ക്ക് വേണ്ടിയുളള കളി മുടക്കി കഴുത്തിനേറ്റ പരുക്ക്. ഇതോടെ ഇംഗ്ലണ്ട് പര്യടനം മുന്നിൽ കണ്ട് ഇന്ത്യൻ നായകനോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ബിസിസിഐ.

പക്ഷെ തന്റെ ഫിറ്റ്‌നസിൽ വിട്ടുവീഴ്‌ചയില്ലെന്ന ഉറച്ച നിലപാടിലാണ് താരം. അതിനാൽ തന്നെ ജിമ്മിലെ പരിശീലനത്തിൽ ഇതുവരെ താരം ഒരു കുറവും വരുത്തിയിട്ടില്ല. എന്നാൽ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയിൽ ഭാര്യ അനുഷ്‌കയ്ക്ക് ഒപ്പമുളള പരിശീലനമാണ് വിഷയം.

“നോക്കൂ ആരാണ് എനിക്കൊപ്പമെന്ന്?” എന്ന കളളച്ചിരിയോടെ പറഞ്ഞാണ് താരം ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

“ഒരുമിച്ചുളള പരിശീലനം ഏറെ ഗുണം ചെയ്യുന്നുണ്ട്,” എന്നാണ് താരം വീഡിയോയിൽ പറയുന്നത്. ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. അതിന് ശേഷം ഇരുവരും തങ്ങളുടെ ഒരുമിച്ചുള്ള നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിന് മുൻപേ ജൂൺ 15 ന് വിരാടിന്റെ ഫിറ്റ്‌നസ് ടെസ്റ്റുകൾ തുടങ്ങും. ഐപിഎല്ലിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായ താരം മികച്ച പ്രകടനമാണ് ഇത്തവണത്തെ സീസണിൽ പുറത്തെടുത്തത്. ഇക്കുറി 14 മൽസരങ്ങളിൽ നിന്ന് 530 റൺസ് അദ്ദേഹം നേടിയിരുന്നു.

Training together makes it even better! @anushkasharma

A post shared by Virat Kohli (@virat.kohli) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook