ലോകം പുതു വർഷത്തെ വരവേല്‍ക്കുകയാണ്. ഓസീസിനെതിരായ ടെസ്റ്റ് വിജയം കൂടിയായതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ന്യൂ ഇയർ രാവ് ഇരട്ടി മധുരമായി മാറിയിരിക്കുകയാണ്. പുതുവർഷ രാവ് ഭാര്യ അനുഷ്കയുടെ കൂടെ ആഘോഷിക്കാനായി സിഡ്നിയിലെത്തി. ഇരുവരും 2019ലെ ആദ്യ സെക്കന്റിനായാണ് സിഡ്നിയില്‍ കാത്തിരിക്കുന്നത്.

‘എല്ലാവര്‍ക്കും ഓസ്ട്രേലിയയില്‍ നിന്നും ഞങ്ങള്‍ പുതുവത്സരാശംസകള്‍ നേരുന്നു. നല്ലൊരു പുതിയ വര്‍ഷം ഉണ്ടാവട്ടെ, ദൈവം അനുഗ്രഹിക്കട്ടെ,’ കോഹ്ലി ട്വീറ്റ് ചെയ്തു. അനുഷ്കയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിന്റെ കൂടെയാണ് കോഹ്ലി പുതുവത്സരാശംസ നേര്‍ന്നത്. സിഡ്നി ഒപ്പേറ ഹൗസിന്റെ മുമ്പില്‍ നിന്നാണ് ഇരുവരും ചിത്രം പകര്‍ത്തിയിരിക്കുന്നത്.

നേരത്തേ സിഡ്നിയിലേക്ക് പുറപ്പെടുമ്പോഴും അദ്ദേഹം ആരാധകരെ അറിയിച്ചിരുന്നു. ‘പ്രിയപ്പെട്ടവളുമായി പുതുവര്‍ഷം ആഘോഷിക്കാന്‍ കാത്തിരിക്കുന്നു,  ഭാര്യ അനുഷ്ക ശര്‍മയുമൊത്ത് ഓസ്ട്രേലിയയില്‍ ഉള്ള കോഹ്ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണീ വാക്കുകള്‍.  അനുഷ്കയുമൊത്തുള്ള ഒരു ചിത്രവും ആരാധകര്‍ക്കായി കോഹ്ലി പങ്കു വച്ചിട്ടുണ്ട്.

 

‘സീറോ’ എന്ന ചിത്രമാണ് അനുഷ്കയുടെ ഏറ്റവും പുതിയ റിലീസ്.  ഷാരൂഖ് ഖാന്‍ നായകനായ ചിത്രം സംവിധാനം ചെയ്തത് ആനന്ദ്‌ എല്‍ റായ് ആണ്.  ഷാരൂഖ് ഖാന്‍ ഒരു കുള്ളന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച ഒരു നാസാ ശാസ്ത്രജ്ഞയുടെ വേഷത്തിലാണ് അനുഷ്ക എത്തിയത്.  ചിത്രം ബോക്സോഫീസില്‍ വിജയം കണ്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ