വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും വിവാഹ നിശ്ചയത്തിന്റെയും മെഹന്തിയുടെയും വിവാഹ ദിനത്തിന്റെയും ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. വിവാഹത്തിനുശേഷമുളള കോഹ്‌ലി-അനുഷ്ക ദമ്പതികളുടെ ആദ്യ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡായിരിക്കുന്നത്.

വിവാഹത്തിനുശേഷം ഇരുവരും പങ്കെടുത്ത ഡിജെ പാർട്ടിയിൽനിന്നുളളതാണ് ചിത്രം. ഇരുവരും ഒരുമിച്ചുളള ചിത്രമല്ല പുറത്തുവന്നിട്ടുളളത്. അതേസമയം, ചിത്രത്തിൽ കോഹ്‌ലിക്കും അനുഷ്കയ്ക്കും ഒപ്പമുളളത് ആരാണെന്ന് വ്യക്തമല്ല.

ഇറ്റലിയിലെ മിലാനിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കുശേഷമാണ് കോഹ്‌ലി ഇന്നലെ അനുഷ്കയ്ക്ക് വരണമാല്യം ചാർത്തിയത്. വിവാഹക്കാര്യം സ്ഥിരീകരിച്ച് ഇരുവരും ട്വീറ്റ് ചെയ്തതോടെയാണ് പുറംലോകം വാർത്ത അറിഞ്ഞത്. വളരെ രഹസ്യമായി നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ