വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും ഒന്നാം വിവാഹ വാർഷികമാണ് ഇന്ന്. 2017 ഡിസംബർ 11 നായിരുന്നു ഇരുവരുടെയും വിവാഹം. ഇറ്റലിയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹ വാർഷിക ദിനത്തിൽ ട്വിറ്ററിലൂടെ ചിത്രങ്ങൾ പങ്കുവച്ചാണ് വിരാട് കോഹ്‌ലി സന്തോഷം പ്രകടിപ്പിച്ചത്. ഒരു വർഷമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നുവെന്നായിരുന്നു വിരാട് കുറിച്ചത്. സമയം പെട്ടെന്നാണ് കടന്നുപോകുന്നതെന്നും വിരാട് പറയുന്നു. അനുഷ്കയെ ബെസ്റ്റ് ഫ്രണ്ടെന്നും സോൾമേറ്റുമെന്നുമാണ് വിരാട് വിശേഷിപ്പിച്ചിരിക്കുന്നത്.

അതേസമയം, വിവാഹ ദിനത്തിലെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് അനുഷ്ക സന്തോഷം പങ്കിട്ടത്. ഒരു നല്ല മനുഷ്യനെ വിവാഹം ചെയ്താൽ ജീവിതം സ്വർഗ്ഗ തുല്യമാകുമെന്നാണ് അനുഷ്ക കുറിച്ചത്.

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് 2017 ഡിസംബർ 11 ന് കോഹ്‌ലി-അനുഷ്ക വിവാഹം. ഇറ്റലിയിലെ മിലാനിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തളും മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തിനുശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ഇരുവരും ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായി വിവാഹ സൽക്കാരവും നടത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ