ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെയും ഭാര്യ അനുഷ്ക ശർമ്മയുടെയും ജോഡിപ്പൊരുത്തം ഇരുവരുടെയും ആരാധകർ വിവാഹത്തിനു മുൻപേ അംഗീകരിച്ചതാണ്. അതിനാലാണ് അവർ ‘വിരുഷ്ക’ എന്ന ചെല്ലപ്പേരിൽ ഇരുവരെയും വിളിക്കുന്നത്. അനുഷ്കയോടുളള തന്റെ സ്നേഹം കോഹ്‌ലി വിവാഹത്തിനു മുൻപേ പലതവണ പ്രകടമാക്കിയിട്ടുണ്ട്. വിവാഹശേഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുളള കോഹ്‌ലി തന്റെ ഭാര്യയുടെ ഓർമകളിലാണ്.

Read More: ‘എന്റെ ഒരേയൊരു’… അനുഷ്കയുടെ ഓർമകളിൽ വിരാട് കോഹ്‌ലി

അനുഷ്കയെ താൻ മിസ് ചെയ്യുന്നുവെന്ന് കോഹ്‌ലി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലൂടെയാണ് പ്രകടമാക്കിയത്. അനുഷ്കയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രമാണ് കോഹ്‌ലി പോസ്റ്റ് ചെയ്തത്. ‘എന്റെ ഒരേയൊരു’…. എന്നും കോഹ്‌ലി ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരുന്നു. കോഹ്‌ലി പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങൾ കൊണ്ട് വൈറലായി മാറുകയും ചെയ്തു.

കോഹ്‌ലി പോസ്റ്റ് ചെയ്ത ചിത്രത്തിന് അനുഷ്കയും മറുപടി നൽകി. ‘എന്റെ പ്രിയപ്പെട്ടവനെ നിന്നെ ഞാനും മിസ് ചെയ്യുന്നു’ എന്നായിരുന്നു അനുഷ്കയുടെ മറുപടി.

ദക്ഷിണാഫ്രിക്കയിൽ കോഹ്‌ലിക്ക് ഒപ്പം ഇല്ലെങ്കിലും ഭർത്താവിന് മനസ്സു കൊണ്ടുളള എല്ലാ പിന്തുണയും നൽകി അനുഷ്ക ഒപ്പം തന്നെയുണ്ട്. ദക്ഷിണാഫ്രിക്കൻ മണ്ണിലെ കോഹ്‌ലിയുടെ ഓരോ നേട്ടവും അനുഷ്ക ആഘോഷമാക്കിയിരുന്നു.

ഡിസംബർ 11 ന് ഇറ്റലിയിലെ മിലാനിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ