വിരാട് കോഹ്‌ലിക്ക് അനുഷ്കയുടെ അച്ഛൻ കേണൽ (റിട്ടേ) അജയ് കുമാർ ശർമ്മയുടെ വക സ്‌പെഷൽ സമ്മാനം. കോഹ്‌ലി-അനുഷ്ക വിവാഹം കഴിഞ്ഞ് 2 മാസം പിന്നിടുമ്പോഴാണ് നവദമ്പതികൾക്ക് അജയ് കുമാറും ഭാര്യ അഷിമയും ചേർന്ന് ഉഗ്രനൊരു സമ്മാനം നൽകിയത്.

കഴിഞ്ഞ ശനിയാഴ്ച അനുഷ്കയുടെ മാതാപിതാക്കൾ തേജസ്വിനി ദിവ്യ നായിക്കിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു. തേജസ്വിനിയുടെ അച്ഛൻ കേണൽ (റിട്ടേ) അനുരാഗ് നായിക്കിന്റെ അടുത്ത സുഹൃത്താണ് അജയ് കുമാർ. പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത അനുഷ്കയുടെ മാതാപിതാക്കൾ തേജസ്വിനിയുടെ കൈയ്യൊപ്പോടുകൂടിയ രണ്ടു പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു. പ്രണയ കവിതകൾ അടങ്ങിയതാണ് പുസ്തകം. കോഹ്‌ലിക്കും അനുഷ്കയ്ക്കും സമ്മാനമായി പുസ്തകം നൽകുകയും ചെയ്തതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.

അനുഷ്കയ്ക്കും കോഹ്‌ലിക്കും കവിതകൾ ഒരുപാട് ഇഷ്ടമാണ്. വിരുഷ്ക വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് സമ്മാനമായി റൂമിയുടെ കവിതകളുടെ സമാഹാരമാണ് നവദമ്പതികൾ നൽകിയത്.

ഇറ്റലിയിലെ മിലാനിൽ ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലി-അനുഷ്ക വിവാഹം. വിദേശത്തെ വിവാഹത്തിനുശേഷം ഇന്ത്യയിലെത്തിയ താരദമ്പതികൾ ഡൽഹിയിലും മുംബൈയിലും വിരുന്ന് സൽക്കാരവും നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ