ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും ബോളിവുഡ് ആരാധകർക്കും ഏറെ സന്തോഷം നൽകുന്ന വാർത്തയുമായാണ് താരദമ്പതികളായ വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും ഇന്ന് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. താരകുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തുന്നു. ഇനി ഞങ്ങൾ മൂന്ന് പേർ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും സന്തോഷ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. അടുത്ത ജനുവരിയിൽ കുഞ്ഞെത്തുമെന്നാണ് കരുതുന്നത്.

എന്തായാലും ഈ സന്തോഷ വാർത്ത ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളിൽ 35 ലക്ഷത്തോളം ആളുകളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്. ഇവരിൽ നിരവധി പ്രമുഖരും ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ്, ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്, യുസ്‌വേന്ദ്ര ചാഹൽ, വിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ അങ്ങനെ ക്രിക്കറ്റ് ലോകം തന്നെ വിരാട് കോഹ്‌ലിയുടെ പോസ്റ്റിന് താഴെ ആശംസകളമായി ഒത്തുചേർന്നു.

View this post on Instagram

And then, we were three! Arriving Jan 2021

A post shared by Virat Kohli (@virat.kohli) on

2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു അനുഷ്കയുടേയും കോഹ്ലിയുടേയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് മുംബൈയിലും ഡൽഹിയിലും വച്ച് വിവാഹ സത്കാരം നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook