scorecardresearch
Latest News

അനുഷ്കയ്ക്കൊപ്പമുളള ദീപാവലി ഗംഭീരമാക്കി വിരാട് കോഹ്‌ലി

വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും ദീപാവലി ആഘോഷ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ

അനുഷ്കയ്ക്കൊപ്പമുളള ദീപാവലി ഗംഭീരമാക്കി വിരാട് കോഹ്‌ലി

ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് വിരാട് കോഹ്‌ലി. ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പമുളള ചിത്രങ്ങളാണ് വിരാട് സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവച്ചത്. അനുഷ്കയും ഇതേ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോകത്തെ ഇഷ്ട താരദമ്പതികളായ വിരാടും അനുഷ്കയും ഇത്തവണയും പ്രതീക്ഷകൾ തെറ്റിക്കാതെ വർണാഭമായ ചിത്രങ്ങളാണ് ഷെയർ ചെയ്തത്.

വിവാഹശേഷമുളള എല്ലാ ദീപാവലി ആഘോഷങ്ങളുടെ ചിത്രവും വിരാടും അനുഷ്കയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതിനാൽ ഇത്തവണത്തെ ദീപാവലി ആഘോഷ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. കാത്തിരുന്ന ആരാധകരെ ഇത്തവണയും ഇരുവരും നിരാശപ്പെടുത്തിയില്ല.

ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം വിരാടും അനുഷ്കയും ഏവർക്കും ദീപാവലി ആഘോഷങ്ങളും നേർന്നിരുന്നു. ഇരുവരുടെയും ആരാധകർ ഏറെ സന്തോഷത്തോടെയാണ് ചിത്രങ്ങളും ആശംസകളും സ്വീകരിച്ചത്. നിരവധി പേർ ഇരുവർക്കും ദീപാവലി ആശംസകൾ നേർന്നു.

ഇന്ത്യയിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരം 3-0 ന് നേടിയത് കോഹ്‌ലിക്ക് ദീപാവലി സന്തോഷം ഇരട്ടിയാക്കുന്നുണ്ട്. 2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു വിരാട് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. വിവാഹശേഷം ഇരുവരും ആരാധകർക്കായി ഒന്നിച്ചുളള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli anushka sharma diwali celebration